ഇംഗ്ലീഷ് എങ്ങനെ തദ്ദേശീയ ഭാഷയല്ലാതാകും: സി.ബി.എസ്.ഇ ത്രിഭാഷാ നയം; ആറാം ക്ലാസ് വിദ്യാർഥിക്ക് ഒരു വർഷം ഇളവ് പരിഗണിക്കണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ​യു​ടെ ത്രി​ഭാ​ഷാ​ന​യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം ഇ​ള​വ് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​​ണ​മെ​ന്നും സു​പ്രീം​കോ​ട​തി. ഇ​തു​വ​രെ, തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ഷ​ക​ൾ പ​ഠി​ച്ചു​വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പെ​ട്ടെ​ന്ന് പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​പ​ക​രം അ​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​ക​ണം.

ത്രി​ഭാ​ഷ ക്ര​മീ​ക​ര​ണം അ​ടു​ത്ത ബാ​ച്ച് മു​ത​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ട​പ്പി​ലാ​ക്കാ​വു​ന്ന​താ​ണ്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ​ടെ അ​വ​രു​ടെ ഭാ​ഷ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ മ​തി​യാ​യ സ​മ​യം ന​ൽ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന്, സി.​ബി.​എ​സ്.​ഇ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി​യോ​ട് ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ത്രി​ഭാ​ഷാ ന​യ​ത്തി​ൽ ഇം​ഗ്ലീ​ഷി​നെ വി​ദേ​ശ ഭാ​ഷ​യെ​ന്ന് ത​രം​തി​രി​ച്ച​തി​നെ കോ​ട​തി ചോ​ദ്യം​ചെ​യ്തു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ച​രി​ത്ര​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ വേ​രു​ക​ളു​ള്ള​തും നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക ഭാ​ഷ​യു​മാ​യ ഇം​ഗ്ലീ​ഷി​നെ വി​ദേ​ശ ഭാ​ഷ​യെ​ന്നോ ത​ദ്ദേ​ശീ​യ​മ​ല്ലാ​ത്ത ഭാ​ഷ​യെ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​ൻ എ​ങ്ങ​നെ​യാ​ണ് ക​ഴി​യു​ക​യെ​ന്ന് ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി ചോ​ദി​ച്ചു.

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സം​സ്ഥാ​ന ബോ​ർ​ഡു​ക​ൾ​ക്ക് കീ​ഴി​ലാ​ണെ​ന്ന​തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പൊ​രു​ത്ത​പ്പെ​ടാ​ൻ സ​മ​യം ന​ൽ​ക​ണം. ഈ ​ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രും ആ​വ​ശ്യ​മാ​യ ലേ​ണി​ങ് ടൂ​ളു​ക​ളും എ​ത്ര സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടെ​ന്ന​തി​ന്റെ ക​ണ​ക്കു​ക​ൾ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന ഭാ​ഷ​ക​ൾ പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​വെ​ന്ന് ഹ​ര​ജി​ക്കാരുടെ അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വാ​ദി​ച്ചു. പാ​ഠ​പു​സ്ത​ക​ങ്ങ​ളോ അ​ധ്യാ​പ​ക​രോ ല​ഭ്യ​മ​ല്ലെ​ന്നും ഇ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - How English can no longer be a native language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.