ധനുഷ് രാഷ്ട്രീയത്തിലേക്ക്? ജി.വി. പ്രകാശ് കുമാറിന്‍റെ പുതിയ പരാമർശത്തിൽ ആകാംഷയോടെ ആരാധകർ

തമിഴ്നാട്: നടൻ ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തിപകർന്ന് സംഗീതസംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാർ. തന്റെ അടുത്ത സുഹൃത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചാൽ താൻ അദ്ദേഹത്തെ പിന്തുണക്കുമെന്ന് പ്രകാശ് കുമാർ വ്യക്തമാക്കി.

അടുത്തിടെ ചെന്നൈയിലെ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ധനുഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തെ പിന്തുണക്കുമോ എന്ന് ജി.വി. പ്രകാശിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ്, ധനുഷ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ താൻ തീർച്ചയായും ഒപ്പം നിൽക്കുമെന്നും അദ്ദേഹം മറുപടി നൽകിയത്.

കഴിഞ്ഞ മാസം നടന്ന ആരാധക സംഗമത്തിൽ സിനിമയുടെ വിജയാഘോഷത്തിൽ മാത്രം ഒതുങ്ങാതെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ധനുഷ് പറഞ്ഞത് നടൻ രാഷ്ട്രീയ പ്രവേശനത്തിന് തയാറെടുക്കുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായിരുന്നു. ഓൾ ഇന്ത്യ ധനുഷ് ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ പതാക പുറത്തിറക്കിയതും ഈ സംശയം ശക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ധനുഷ് ഇതിൽ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - rumors about actor danush entry to politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.