Posted On
date_range Updated On
date_range ഗാന്ധിയുടെ കൈയെഴുത്തു പ്രതികൾ ലേലം ചെയ്തു; വില 16.20 കോടി
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കുറിപ്പുകളുടെ കൈയെഴുത്തു പ്രതികൾ ഉൾപ്പെടെ അമൂല്യ ശേഖരത്തിന് ലേലത്തിൽ ലഭിച്ചത് കോടികൾ. സത്യം, അഹിംസ, സേവനം, ബ്രഹ്മചര്യ, സ്വരാജ്, ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഗാന്ധി, തന്റെ അടുത്ത അനുയായിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ആനന്ദ് ടി. ഹിംഗോരാനിക്ക് എഴുതിയ കുറിപ്പുകൾ ഉൾപ്പെടുന്ന ശേഖരങ്ങളാണ് 16.20 കോടി രൂപ എന്ന റെക്കോഡ് തുകക്ക് ലേലത്തിൽ വിറ്റത്. ഗാന്ധിയുടെ 688 കൈയെഴുത്തു പ്രതികൾക്കു പുറമെ ചിത്രങ്ങൾ, ഗാന്ധിയുടെ സ്വകാര്യ വസ്തുക്കൾ എന്നിവയടങ്ങിയ ശേഖരങ്ങളാണ് ലേലമേശയിലെത്തിയത്.
ഒരു ദിവസത്തെ ചിന്തകൾ എന്ന ശീർഷകത്തിലുള്ള ആനന്ദ് ടി ഹിംഗോരാനിയുടെ ‘എ തോട്ട് ഫോർ ദ ഡേ’ ശേഖരമാണ് ‘സാഫ്രണാർട്ട്’ ലേലത്തിൽ വിറ്റത്. ഗാന്ധിയുടെ കൈയൊപ്പ് ചാർത്തിയ ചിത്രം 78 ലക്ഷത്തിനാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.