ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ ഇംഗ്ലീഷ് ഭാഷയോടുള്ള പ്രേമം പ്രസിദ്ധമാണ്. അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അർഥം കണ്ടുപിടിക്കാൻ സാധാരണക്കാർക്ക് പലപ്പോഴും ഡിക്ഷണറിയുടെ സഹായം തേടേണ്ടിവരാറുമുണ്ട്.
ഇത്തവണ തരൂർ പരിചയപ്പെടുത്തുന്ന ഇംഗ്ളീഷ് വാക്കിന്‍റെ അർഥം അദ്ദേഹം തന്നെ പറഞ്ഞുതരുന്നു എന്നതാണ് പ്രത്യേകത. pogognotrophy എന്ന വാക്കിന്‍റെ അർഥം താടി വളർത്തൽ എന്നാണത്രെ. മോദിയെ പരിഹസിക്കുകയാണ് തരൂർ ഈ ട്വീറ്റിലൂടെ.
'എന്‍റെ സുഹൃത്ത് ഒരു പുതിയ വാക്ക് എന്നെ പഠിപ്പിച്ചു. pogognotrophy- എന്നു പറഞ്ഞാൽ താടി വളർത്തുക എന്നാണ് അർഥം. മഹാമാരിക്കാലത്ത് നമ്മുടെ പ്രധാനമന്ത്രിയുടെ ജോലി താടിവളർത്തലാണ്.' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നിരവധി കമന്‍റുകളാണ് അദ്ദേഹത്തിന്‍റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.