ന്യൂഡൽഹി: വീണ്ടും കോടികളുടെ തട്ടിപ്പിന് ഇരയായെന്ന് പഞ്ചാബ് നാഷനൽ ബാങ്കിെൻറ െവ ളിപ്പെടുത്തൽ. ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ് (ബി.പി.എസ്.എൽ) എന്ന കമ്പനി 3800 കോടി രൂ പ തട്ടിച്ചെടുത്തതായാണ് ബാങ്ക് അറിയിച്ചത്. ഇതേപ്പറ്റി റിസർവ് ബാങ്കിന് റിപ്പോർ ട്ട് നൽകിയതായും ബാങ്ക് അധികൃതർ അറിയിച്ചു.
2018 ഫെബ്രുവരിയിൽ വജ്രവ്യാപാരി നീരവ് മോദിയും കൂട്ടാളികളും പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇൗ കേസിൽ നീരവ് മോദി 7200 കോടി രൂപ പി.എൻ.ബിക്ക് നൽകണമെന്ന് കടം വീണ്ടെടുക്കൽ ട്രൈബ്യൂണലിെൻറ (ഡി.ആർ.ടി) പുണെ ബെഞ്ച് വിധി പുറപ്പെടുവിച്ച ദിവസമാണ് പുതിയ തട്ടിപ്പിെൻറ വിവരം ബാങ്ക് അധികൃതർ പുറത്തുവിടുന്നത്.
ബാങ്ക് രേഖകളിൽ കൃത്രിമം കാട്ടിയാണ് വൻതുക നേടിയെടുത്തതെന്ന് പി.എൻ.ബി വ്യക്തമാക്കി. ഫോറൻസിക് ഒാഡിറ്റ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ സി.ബി.െഎ സ്വമേധയാ േകസെടുത്ത ശേഷം സമർപ്പിച്ച എഫ്.െഎ.ആറിെൻറയും അടിസ്ഥാനത്തിലാണ് റിസർവ് ബാങ്കിന് തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.