പി.എൻ.ബി തട്ടിപ്പ്​: പൊതുതാൽപര്യ ഹരജി ഇന്ന്​ പരിഗണിക്കും

ന്യൂഡൽഹി: കോടികളുടെ പി.എൻ.ബി തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിക്കണമെന്നും കുറ്റാരോപിതനായ നീരവ്​ മോദിയെ തിരിച്ച്​ ഇന്ത്യയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട്​ നൽകിയ പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി ബുധനാഴ്​ച​ വാദം കേൾക്കും. അഭിഭാഷകനായ വിനീത്​ ധണ്ഡയാണ്​ ഹരജി സമർപ്പിച്ചത്​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജിക്ക്​ അടിയന്തര പ്രാധാന്യം നൽകിയത്​.

പഞ്ചാബ്​ നാഷനൽ ബാങ്കിനു പുറമെ, റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ, ധന, നിയമ മന്ത്രാലയങ്ങൾ എന്നിവക്കെതിരെയാണ്​ വിനീതി​​​െൻറ ഹരജി. വലിയ തുക വായ്​പ നൽകു​േമ്പാൾ പാലിക്കേണ്ട കാര്യങ്ങളിൽ ധനമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, രാജ്യത്തെ കിട്ടാക്കടം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ വിദഗ്​ധ സമിതി രൂപവത്​കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ട്​. അഭിഭാഷകനായ എം.എൽ. ശർമ സമർപ്പിച്ച മറ്റൊരു ഹരജിയിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിക്കു​േമ്പാൾ അതിൽ റിട്ട. ജഡ്​ജിമാർ ഉണ്ടാകണമെന്ന്​ ആവശ്യപ്പെട്ടു.

Tags:    
News Summary - PNB Fraud scam-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.