നീരവ്​ മോദിയുടെ പാസ്​പോർട്ട്​ റദ്ദാക്കി; ജീവനക്കാർക്ക്​ ശമ്പളം നൽകാനാവില്ലെന്ന്​ ചോക്​സി

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കിങ്​ തട്ടിപ്പ്​ നടത്തിയ നീരവ്​ മോദിയുടെ പാസ്​പോർട്ട്​ റദ്ദാക്കി. വെള്ളിയാഴ്​ചയാണ്​ വിദേശകാര്യമന്ത്രാലയം ഇതിനുള്ള നടപടികൾ സ്വീകരിച്ചത്​. പാസ്​പോർട്ട്​ നിയമത്തിലെ 10(3) സി പ്രകാരം പാസ്​പോർട്ട്​ റദ്ദാക്കുകയാണെന്ന്​ കാണിച്ച്​ വിദേശകാര്യമന്ത്രാലയം നീരവ്​ മോദിക്ക്​ ഇമെയിൽ അയച്ചുവെന്നാണ്​ വിവരം.

പാസ്​പോർട്ട്​ റദ്ദാക്കുന്നത്​ സംബന്ധിച്ചുള്ള കാരണം കാണിക്കിൽ നോട്ടീസിന്​ നീരവ്​ മോദി മറുപടി നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പാസ്​പോർട്ട്​ റദ്ദാക്കുന്നതിനുള്ള നടപടികളുമായി വിദേശകാര്യമന്ത്രാലയം മുന്നോട്ട്​ പോയത്​. 

അതിനിടെ കമ്പനിയിലെ ജീവനക്കാർക്ക്​ ശമ്പളകുടിശ്ശിക നൽകാനാവില്ലെന്ന് നീരവ്​ മോദിയും അമ്മാവൻ ചോക്​സിയും ജീവനക്കാരെ​  അറിയിച്ചു. ഉടൻ തന്നെ മറ്റ്​ തൊഴിലുകൾ നോക്കാനും അദ്ദേഹം നിർദേശിച്ചതായാണ്​ വിവരം.

കഴിഞ്ഞ ഫെബ്രുവരി 16ന്​ നീരവ്​ മോദിയുടെ പാസ്​പോർട്ട്​ വിദേശകാര്യമന്ത്രാലയം സസ്​പെൻഡ്​ ചെയ്​തിരുന്നു. പി.എൻ.ബി ബാങ്കി​​െൻറ ജാമ്യം ഉപയോഗിച്ച്​  വിദേശത്ത്​ നിന്ന്​ 11,300 കോടി തട്ടിച്ച സംഭവത്തിൽ നീരവ്​ മോദിക്കെതിരെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും സി.ബി.​െഎയും അന്വേഷണം ശക്​തമാക്കുകയാണ്​. നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിൽ ഇ.ഡി നടത്തുന്ന റെയ്​ഡുകൾ തുടരുകയാണ്​.

Tags:    
News Summary - PNB fraud: Nirav Modi’s passport revoked, Mehul Choksi tells staff ‘can’t pay your dues, look for jobs elsewhere’-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.