നോട്ട് അസാധു: ചർച്ചക്ക് തയാറെന്നു രാജ്നാഥ് സിങ്

ന്യൂഡൽഹി: നോട്ട് പിൻവലിച്ച നടപടിയിൽ ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ലോക്സഭയിലാണ് സിങ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുത്. പ്രതിപക്ഷമാണ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

നോട്ട് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ഇന്നും പാർലമെന്‍റിലെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികൾ. തെറ്റുകള്‍ തിരുത്തുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന് നേരെ വിരല്‍ ചൂണ്ടുകയാണെന്ന് കോണ്‍ഗ്രസ് ആഞ്ഞടിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഇരമ്പുന്ന പ്രതിഷേധത്തെ ഉയര്‍ത്തി പിടിക്കുന്നതിനാണ് ഇന്ന് ആക്രോശ് ദിവസമായി ആചരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം, രാജ്യത്ത് ഇന്ന് ഭാരത് ബന്ദിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തതെന്ന വാദത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി. നോട്ട് പിന്‍വലിക്കല്‍ മുലം 70 ല്‍ അധികം ആളുകളാണ് രാജ്യത്ത് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജന്‍ ആക്രോശ് ദിനമാണ് ആചരിക്കുന്നതെന്നും ഭാരത് ബന്ദ് നടത്തുന്നില്ലെന്നും പ്രതിപക്ഷം രാജ്യ സഭയിൽ അറിയിച്ചു. രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയെന്നും ബന്ദ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തിവെച്ചു.

അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കുക, സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - PM Will Speak On Notes Ban If Needed, Government Tells Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.