ന്യൂഡൽഹി: േവദങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതാനുള്ള പരിഹാരമാർഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സൗരോർജ സഖ്യം (െഎ.എസ്.എ) സ്ഥാപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഡൽഹിയിലെ രാഷ്ട്രപദി ഭവനിലായിരുന്നു ചടങ്ങ്. ഫ്രാൻസ് പ്രധാനമന്ത്രി ഇമ്മാനുവൽ മാേക്രാണും വേദിയിലുണ്ടായിരുന്നു.
േവദങ്ങൾ സൂര്യനെ ലോകത്തിെൻറ ആത്മാവായാണ് കാണുന്നത്. സൂര്യനാണ് ജീവൻ പരിപാലിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിെൻറ കെടുതികൾ അനുഭവിക്കുന്ന സാഹചര്യത്തിൽ ഇൗ മഹത്തായ ആശയം മുൻനിർത്തി ഇതിനുള്ള പോംവഴികൾ കണ്ടെത്താമെന്ന് നരേന്ദ്ര മോദി ചടങ്ങിൽ പറഞ്ഞു.
സോളാറിെൻറ ഉപഭോഗം വർധിപ്പിക്കാനുള്ള വഴികളെ കുറിച്ചും മോദി സംസാരിച്ചു. ഇതിനായി വിവരസാേങ്കതിക വിദ്യ, വികസനം, ശേഖരണം എന്നിവ ചേർന്ന്, പുതിയ കണ്ടെത്തലുകൾ ഉണ്ടാവണമെന്നും മോദി പറഞ്ഞു.
യൂ.എൻ സെക്രട്ടറി ജെനറൽ അേൻറാണിയോ ഗുെട്ടറസ്, വെനിസ്വേലൻ പ്രസിഡൻറ് നികോളാസ് മദൂറോ, ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർ പെങ്കടുത്ത ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന. െഎ.എസ്.എയുടെ ആദ്യ സ്ഥാപക സമ്മേളനത്തിൽ 50 രാജ്യങ്ങളുടെ പ്രതിനിധികൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.