പരമാവധി സ്വകാര്യവത്ക്കരിക്കുക, അതാണ് മോദിയുടെ ലക്ഷ്യം - രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തൽക്കാലം നിർത്തിവെക്കുമെന്ന വാർത്തയെക്കുറിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്.

മിനിമം ഗവൺമെന്‍റ്, മാക്സിമം സ്വകാര്യവത്ക്കരണം ഇതാണ് സർക്കാറിന്‍റെ ചിന്തയെന്നും രാഹുൽ പറഞ്ഞു. കോവിഡിന്‍റെ മറവിൽ സർക്കാർ ഓഫിസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവത്ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

ബി.ജെ.പി സര്‍ക്കാരിന്‍റെ ലക്ഷ്യം യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് ബി.ജെ.പി സര്‍ക്കാരിന്‍റഎ സുഹൃത്തുക്കളെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.