പ്രധാനമന്ത്രിയെ അവതാരമാക്കി വീണ്ടും ബി.ജെ.പി നേതാവ്. ഇതിനും പല നേതാക്കളും നരേന്ദ്ര മോദി ദൈവമാണെന്നും ദൈവത്തിന്‍റെ അവതാരമാണെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണെന്നാണ് മധ്യപ്രദേശ് കൃഷിമന്ത്രിയും ബി.ജെ.പി നേതാവുമായ കമൽ പട്ടേൽ പറഞ്ഞിരിക്കുന്നത്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക, പൊതുക്ഷേമം ഉറപ്പാക്കുക തുടങ്ങി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ല. എപ്പോഴൊക്കെ രാജ്യം പ്രതിസന്ധിയിൽ അകപ്പെടുന്നുവോ അപ്പോഴെല്ലാം ദൈവം മനുഷ്യന്റെ രൂപത്തിലെത്തുമെന്ന് നമ്മുടെ മതവും സംസ്കാരവും പറയുന്നുണ്ട്. മനുഷ്യരൂപത്തിലെത്തിയ രാമനാണ് രാവണനെയും മറ്റു ദുഷ്ടശക്തികളെയും തോൽപ്പിച്ച് രാമരാജ്യം സ്ഥാപിച്ചത്.
കംസന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ കൃഷ്ണൻ അവതരിച്ച് ജനങ്ങൾക്ക് ആശ്വാസമായി. അതുപോലെ കോൺഗ്രസിന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ അതിന് അറുതിവരുത്താൻ അവതരിച്ചയാളാണ് മോദി'' -പട്ടേൽ പറഞ്ഞു.
അഴിമതി രഹിത സർക്കാർ നിലവിൽ വരികയും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്ത പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു "വിശ്വ ഗുരു" ആയി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാധാരണ വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത അസാധ്യമായ ജോലികളാണ് മോദി നോക്കുന്നത്. സാധ്യമെങ്കിൽ 60 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമായിരുന്നു. അതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഒരു 'അവതാര പുരുഷൻ' ആണ്. കൂടാതെ അദ്ദേഹം ദൈവത്തിന്റെ അവതാരവുമാണ്. പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.