ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്; മോദിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഞായറാഴ്ച പുലർച്ചെ ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്നും ട്വീറ്റ് ചെയ്തു.

സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ട്വിറ്ററിനെ അറിയിച്ചു. തുടര്‍ന്നാണ് ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചത്. ഒരു മണിക്കൂര്‍ നേരത്തെക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തും.

ഇന്ത്യ ഔദ്യോഗികമായി ബിറ്റ്കോയിൻ അംഗീകരിച്ചു. സർക്കാർ ഔദ്യോഗികമായി 500 ബിറ്റ് കോയിൻ (ബി.ടി.സി) വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കർ ട്വീറ്റ് ചെയ്തത്. ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വീക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. 2020 സെപ്റ്റംബറിലും മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.

Tags:    
News Summary - PM Modi's Twitter account hacked, now restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.