??????????????????? ???????? ??????? ????????? ???????? ?????????????????????????????? ??????????????? ?????????? ???????????? ????????????????????? ?????????????????

അംബേദ്കർ ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷമുള്ള മനുഷ്യൻ അദ്ദേഹമായിരിക്കും- മോദി

ന്യൂഡൽഹി: രാഷ്​ട്രത്തി​​​െൻറ നെടുംതൂണുകളായ നീതിപീഠം, നിയമനിർമാണ സഭ, ഭരണനിർവഹണ സംവിധാനം എന്നിവയും ഭരണഘടനപദവി വഹിക്കുന്നവരും പൗരസമൂഹവും ഒരുപോലെ ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കണമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ ്​. ഭരണഘടനദിനം പ്രമാണിച്ച്​ പാർലമ​​െൻറി​​​െൻറ സെൻട്രൽ ഹാളിൽ ലോക്​സഭ, രാജ്യസഭാംഗങ്ങളെ അഭിസംബോധന ചെയ്യുകയായ ിരുന്നു രാഷ്​ട്രപതി.
എല്ലാവരും അവരവരുടെ ചുമതല നിർവഹിച്ചാൽ അവകാശങ്ങൾ തേടിപ്പോകേണ്ടി വരില്ല. ചുമതല നിർവഹിച്ചില്ലെങ്കിൽ അവകാശങ്ങൾക്കു പിന്നാലെ ​ ഓടേണ്ടി വരും. അവകാശവും ചുമതലയും ഒരു നാണയത്തി​​​െൻറ രണ്ടു വശങ്ങളാണ്​ -അദ്ദേഹം പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ എങ്ങനെ പൂർത്തീകരിക്കാം എന്ന്​ കൂട്ടായി ചിന്തിക്കേണ്ടതു​ണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതാണ്​ ഇപ്പോൾ കാലഘട്ടം ആവശ്യപ്പെടുന്നത്​. ഉത്തരവാദിത്തം പൂർത്തിയാക്കാതെ അവകാശം സംരക്ഷിക്കാൻ നമുക്ക്​ കഴിയില്ല. ‘നാം, ഇന്ത്യയിലെ ജനങ്ങൾ’ എന്നാണ്​ ഭരണഘടന തുടങ്ങുന്നതു തന്നെ. ജനമാണ്​ ശക്​തിയും​ പ്രചോദനവും ലക്ഷ്യവും. നമ്മുടെ ഓരോ പ്രവൃത്തിയുംവഴി രാജ്യത്തെ എങ്ങനെ കൂടുതൽ ശക്തമാക്കാം എന്നാണ്​ ജനങ്ങൾ ചിന്തിക്കേണ്ടതെന്ന്​ മോദി കൂട്ടിച്ചേർത്തു.

അ​തേസമയം, നിലവിലെ സർക്കാറി​​​െൻറ കരങ്ങളിൽ ഭരണഘടനാ തത്വങ്ങൾ സുരക്ഷിതമാണെന്ന്​ ഉറപ്പുപറയാൻ കഴിയില്ലെന്ന്​ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്​ പറഞ്ഞു. അംബേദ്​കർ പ്രതിമക്കു മുമ്പിൽ ഭരണഘടന ദിന പ്രതിപക്ഷ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - PM Modi says Constitution binds us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.