കൊൽക്കത്ത: കൊൽക്കത്ത തുറമുഖത്തിന് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക പ്രസിഡൻറ് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേരിട ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത പോർട്ട് ട്രസ്റ്റിെൻറ 150ാം വാർഷിക ചടങ്ങിൽ, പോർ ട്ട് ട്രസ്റ്റിനെ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാമധേയത്തിൽ പുനർനാമകരണം ചെയ്തതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ പങ്കെടുത്തില്ല.
‘‘ഇനി മുതൽ കൊൽക്കത്ത പോർട്ട് ട്രസ്റ്റ് ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ അറിയപ്പെടും. രാജ്യത്തിെൻറ വ്യവസായവത്കരണത്തിെൻറ പിതാവായ അദ്ദേഹം ഒറ്റ ഇന്ത്യക്കും ഒറ്റ ഭരണഘടനക്കും വേണ്ടി ത്യാഗങ്ങളർപ്പിച്ചു’’ -കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു.
കൊൽക്കത്ത തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.