ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ആവേശം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമിഴ്നാട്ടിലെത്തുന്നു. ചൊവ്വ, ശനി ദിവസങ്ങ ളിലാണ് മോദി എത്തുക. രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും. ചൊവ്വാഴ്ച ൈവകീട്ട് കോയമ്പത്ത ൂരിൽ ബി.ജെ.പിയുടെ പൊതുയോഗത്തിൽ മോദി പ്രസംഗിക്കും.
ശനിയാഴ്ച വീണ്ടുമെത്തുന്ന മോദി തേനി, രാമനാഥപുരം എന്നിവിടങ്ങളിൽ റാലികളിൽ പെങ്കടുക്കും. വെള്ളിയാഴ്ച തേനിയിലാണ് രാഹുൽ ഗാന്ധിയും പ്രസംഗിക്കുക. തേനിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ മകൻ രവീന്ദ്രനാഥ്കുമാറും മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളേങ്കാവനും അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ തങ്കിത്തമിഴ്ശെൽവനുമാണ് സ്ഥാനാർഥികൾ. രാമനാഥപുരത്ത് മുസ്ലിം ലീഗിെൻറ നവാസ്കനിയും ബി.ജെ.പിയുടെ നയിനാർ നാഗേന്ദ്രനും തമ്മിലാണ് മുഖ്യമത്സരം. രണ്ടുമാസത്തിനിടെ മോദി നാലു തവണ തമിഴ്നാട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.