പ​േട്ടൽ ആർ.എസ്​.എസിനെ നിരോധിച്ചതെന്തിനെന്ന്​ മോദി രാജ്യത്തോട്​ പറയണം- യെച്ചൂരി

ന്യൂഡൽഹി: എന്തുകൊണ്ട്​  സർദാർ വല്ലഭായി പ​േട്ടൽ ആർ.എസ്​.എസിനെ നിരോധിച്ചതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട്​ പറയണമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി ആദ്യം ചരിത്രം പഠിക്കണം. മഹാത്​മാഗാന്ധിയുടെ വധമുൾപ്പെടെയുള്ള അക്രമങ്ങൾക്ക്​ പിറകിൽ ആർ.എസ്​.എസ്​ ആണെന്ന സർദാർ ജിയുടെ തിരിച്ചറിവാണ്​ സംഘടനയെ നിരോധിക്കുന്നതിൽ എത്തിയത്​. ഗാന്ധിയുൾപ്പെടെയുള്ള നിരവധി നിരപരാധികളുടെ ജീവൻ പൊലിഞ്ഞ​ സാഹചര്യത്തിലാണ്​ അദ്ദേഹം ആർ.എസ്​.എസ്​ നിരോധിച്ചത്​.  അദ്ദേഹം നിലകൊണ്ടത്​ രാജ്യത്തി​​െൻറ അഖണ്ഡതക്കും ​​െഎക്യത്തിനും വേണ്ടിയായിരുന്നു. സർദാർ വല്ലഭായി പ​േട്ടലി​​െൻറ സംഭാവനകളെ കുറിച്ച്​ വാചാലനാകുന്ന മോദി, ഇന്ത്യൻ സമൂഹത്തി​​െൻറ ഏകീകരണത്തിനായി അദ്ദേഹം ചെയ്​ത ഇൗ കാര്യം മാത്രം ഒഴിവാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയുടെ 37ാം ഭാഗത്തിൽ സർദാർ വല്ലഭായി പ​േട്ടലി​​െൻറ തത്വശാസ്​ത്രങ്ങളെ കുറിച്ച്​ സംസാരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്​ യെച്ചൂരിയുടെ പ്രതികരണം. പ​േട്ടലി​​െൻറ ജന്മദിനം ദേശീയ ​െഎക്യദിനമായി ആചരിക്കുമെന്നും മോദി മൻ കി ബാത്തിലൂടെ അറിയിച്ചിരുന്നു. 
ഖാദിയെ പുതിയ കണ്ടുപിടുത്തമെന്നപോലെയാണ്​ മോദി അവതരിപ്പിക്കുന്നത്​. ഖാദി ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണെന്നും അത്​ മോദി ജനിക്കുന്നതിനു മുമ്പ്​ ഇന്ത്യയിൽ സ്ഥാപിതമായ വ്യവസായമാണെന്നും യെച്ചൂരി പ്രതികരിച്ചു. ഇന്ത്യയെ കണ്ടെത്തിയത്​ താനാണെന്ന പോലെയാണ്​ മോദി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - PM Modi must tell nation why Sardar Patel banned RSS: Yechury- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.