നവിമുംബൈ വിമാനത്താവളത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

മുംബൈ: 16,700 കോടി രൂപ മുടക്കി നവിമുംബൈയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഒപ്പം ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്​റ്റ്​ തുറമുഖത്ത് 4,700 കോടിക്ക് നിര്‍മിക്കുന്ന പുതിയ കണ്ടെയ്നര്‍ തുറമുഖത്തിനും അദ്ദേഹം തറക്കല്ലിട്ടു. വ്യോമയാന മേഖല അതിവേഗം വളരുകയാണെന്നും ആഗോളീകരണ കാലത്ത് മറ്റ​ു നാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷമായി വ്യോമയാന നയമുണ്ടായിട്ടില്ലെന്നും ഈയിടെയാണ് ഗ്രാമങ്ങളെപോലും ബന്ധിപ്പിക്കുംവിധം പദ്ധതികള്‍ ഒരുക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി ‘ഹവായ്​ ചെരിപ്പിടുന്നവര്‍ക്കും’ വായുവില്‍ പറക്കാമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്​ട്ര സര്‍ക്കാറി​​​െൻറ സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ​െഡവലപ്മ​​െൻറ്​ കോര്‍പറേഷനും ജി.വി.കെ ഗ്രൂപ്പും ചേര്‍ന്നാണ് നവിമുംബൈ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കുന്നത്.

മൂന്ന് റൺവേയുള്ള വിമാനത്താവളത്തില്‍ മണിക്കൂറില്‍ 80 വിമാനങ്ങളുടെ ഗതാഗതം സാധ്യമാകും. മഹാരാഷ്​ട്ര ഗവർണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാംദാസ് അത്താവലെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Tags:    
News Summary - PM Modi lays foundation stone of Navi Mumbai airport-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.