ന്യൂഡൽഹി: രാജ്യത്ത് നിന്ന് കോവിഡ് 19നെ തുടച്ചുമാറ്റുന്നതിന് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവിൽ സർവീസ് ദിനമായി ആചരിക്കുന്ന ഇന്ന് എല്ലാ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ കോവിഡ് 19നെ വിജയകരമായി കീഴ്പ്പെടുത്തുന്നതിന് വേണ്ടിയുള്ള സിവിൽ സർവീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവർ സമയം മുഴുവൻ പ്രവർത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ഒപ്പം എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് -പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
സിവിൽ സർവീസ് ദിനത്തിൽ, ഭരണപരമായ ചട്ടക്കൂട് വിഭാവനം ചെയ്യുകയും വികസനവും അനുകമ്പയും അടിസ്ഥാനമാക്കിയുള്ള സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്ത സർദാർ പട്ടേലിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. 2018ലെ സിവിൽ സർവീസ് ദിനത്തിൽ നടത്തിയ പ്രസംഗത്തിെൻറ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.