(Photo by ANI)

ബുദ്ധ പൂർണിമ ദിനത്തിൽ കോവിഡ്​ പ്രതിരോധ പ്രവർത്തകർക്ക്​ ആദരവുമായി മോദി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്​ച രാവിലെ കോവിഡ്​ പ്രതിരോധ പ്രവർത്തകർക്ക്​ ആദരമർപ്പിച്ച്​ ​ സംസാരിക്കും. ബുദ്ധ പൂർണിമ ദിനാഘോഷങ്ങളു​െട ഭാഗമായി നടക്കുന്ന വെർച്ച്വൽ പ്രാർഥനാ ചടങ്ങളിലാണ്​ പ്രധാനമന്ത്രി കോവിഡ്​ പ്രതിരോധത്തി​​​െൻറ മുൻനിരയിലുള്ളവർക്ക്​ ആദരവർപ്പിക്കുക. മഹാമാരിയിൽ ജീവൻ നഷ്​ടമായവർക്ക്​ മോദി ആദരാഞ്​ജലികൾ അർപ്പിക്കും. 

കേ​ന്ദ്ര സാംസ്​കാരിക മന്ത്രാലയവും അന്താരാഷ്​ട്ര ബുദ്ധിസ്​റ്റ്​ കോൺഫെഡറേഷനും ചേർന്നാണ്​ ലോകമെമ്പാടുമുള്ള പ്രമുഖ ബുദ്ധ സന്ന്യാസിമാരെ ഉൾപ്പെടുത്തി വെർച്ചവൽ പ്രാർഥനാ യോഗം സംഘടിപ്പിക്കുന്നത്​.  ഗൗതമ ബുദ്ധ​​​െൻറ ജന്മ വാർഷികമാണ്​  ബുദ്ധ പൂര്‍ണിമ  അഥവാ ബുദ്ധ ജയന്തിയായി ആഘോഷിക്കുന്നത്​. 

സാംസ്കാരിക- ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ്​ പട്ടേൽ, ന്യൂനപക്ഷ- യുവജന- കായിക മന്ത്രി കിരൺ റിജ്ജു എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

കോവിഡ്​ വൈറസ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ ശ്രീബുദ്ധൻെറ പാത പിന്തുടരണമെന്നും സഹായം ആവശ്യമായവരെ സഹായിക്കണമെന്നും ബുദ്ധപൂർണിമ ആശംസകൾ നേർന്നുകൊണ്ട്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ പറഞ്ഞിരുന്നു.
 

Tags:    
News Summary - PM Modi to address event in honour of frontline warriors of Covid-19 tomorrow - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.