അസ്ഥിരതയുള്ള സമയങ്ങളിൽ മൻമോഹൻ രാഷ്​ട്രീയ സ്ഥിരത നൽകിയെന്ന്​ പ്രണബ്​ മുഖർജി

ന്യൂഡൽഹി: രാജ്യ​ത്ത്​ അസ്ഥിരതയുള്ള സമയങ്ങളിൽ മൻമോഹൻ സിങ്​ രാഷ്​ട്രീയ സ്ഥിരത നൽകിയിരുന്നു​െവന്ന്​ മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി. വി.സി പദ്​മനാഭൻ മെമ്മോറിയൽ അവാർഡ്​ വിതരണ ചടങ്ങിലായിരുന്ന പ്രണബ്​ മുഖർജി മൻമോഹനെ പുകഴ്​ത്തിയത്​. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ രാജ്യത്ത്​ അസ്ഥിരതയുണ്ടായപ്പോഴെല്ലാം മൻമോഹൻ സിങ്​ രാഷ്​ട്രീയമായി സ്ഥിരതയുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. വിവരാവകാശനിയമം, ഭക്ഷണ അവകാശം, തൊഴിൽ ലഭിക്കാനുള്ള അവകാശം തുടങ്ങി നിർണായകമായ ചില മാറ്റങ്ങൾ  ഉണ്ടായത്​ മൻമോഹ​​​െൻറ ഭരണകാലത്താണ്​​. 2007ൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അതിനെ നേരിടുന്നതിലും മൻമോഹൻ മികച്ച പ്രവർത്തനം കാഴ്​ചവെച്ചുവെന്നും പ്രണബ്​ പറഞ്ഞു.

അതേ സമയം, രാജ്യത്തെ സ്വർണ്ണഭ്രമത്തെ എങ്ങനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താമെന്നത്​​ സാമ്പത്തിക വിദഗ്​ധരെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണെന്ന്​ മൻമോഹൻ പറഞ്ഞു. ഇൗ പ്രശ്​നത്തിന്​ പരിഹാരം കാണാൻ ഭാവിയിലെങ്കിലും കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - As PM, Manmohan Singh provided political stability in most uncertain times: Pranab Mukherjee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.