ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന ഇന്ത്യ പോസ്റ്റ് പേമെൻറ്സ് ബാങ്കിന് (െഎ.പി.പി.ബി) പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തുടക്കംകുറിച്ചു. സേവിങ്സ്- കറൻറ് അക്കൗണ്ടുകൾ, മണി ട്രാൻസ്ഫർ, വിവിധ പേമെൻറുകൾ എന്നിവയെല്ലാം സാധ്യമാക്കുന്ന ബാങ്കിന് ആദ്യം 650 ശാഖകളാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിൽ 14 ശാഖകളുണ്ടാകും. ഒരു ലക്ഷം രൂപയാണ് നിക്ഷേപ പരിധി. മൂന്നു ലക്ഷത്തോളം വരുന്ന തപാൽ ജീവനക്കാരെ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങൾ സാർവത്രികമാക്കുക എന്നതാണ് പേമെൻറ് ബാങ്കുകൊണ്ട് ലക്ഷ്യമിടുന്നത്. കൗണ്ടർ വഴിയുള്ള സേവനങ്ങൾക്കു പുറമെ ഡിജിറ്റൽ സേവനങ്ങളും മൊൈബൽ ആപ്പും ലഭ്യമാക്കും.
ആധാർ, പാൻ കാർഡുകൾ ഉണ്ടെങ്കിൽ 18 വയസ്സു കഴിഞ്ഞ ആർക്കും െഎ.പി.പി.ബി മൊബൈൽ ആപ് ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം. സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുറഞ്ഞ പ്രായം 10 വയസ്സാണ്. 100 രൂപയാണ് കുറഞ്ഞ തുക. മിനിമം ബാലൻസ് നിഷ്കർഷിക്കുന്നില്ല. കറൻറ് അക്കൗണ്ട് ആരംഭിക്കാൻ കുറഞ്ഞ തുക 1000 രൂപയാണ്. 10,000 രൂപ വരെയുള്ള ബാങ്കിങ് സേവനം വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.