ന്യൂഡൽഹി: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം പ്രധാനമന്ത്രിയൂടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടില േക്ക് സമാഹരിക്കാനുള്ള നടപടികൾ വിവിധ വകുപ്പുകളിൽ പുരോഗമിക്കുന്നു. മാസത്തിൽ ഒരു ദിവസത്തെ വേതനം വീതം 2021 മാർച്ച ് വരെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്.
ശമ്പള വിഹിതം നൽകേണ്ടത ് നിർബന്ധമല്ലെന്ന് പറയുന്നുണ്ടെങ്കിലും ശമ്പളത്തിൽ നിന്ന് നേരിട്ട് തുക പിടിക്കുന്ന രൂപത്തിലാണ് ഇത് പ് രവർത്തിക്കുക. ശമ്പള വിഹിതം നൽകാൻ ആഗ്രഹിക്കാത്താവർ ബന്ധപ്പെട്ട മേലധികാരിയെ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിലെ റവന്യൂ വിഭാഗം എല്ലാവർക്കും സർക്കുലർ അയച്ചിട്ടുണ്ട്. കീഴുേദ്യാഗസ്ഥരുടെ ശമ്പളവിഹിതം സംഭാവന ചെയ്യാൻ മേലധികാരികൾ സമ്മർദം ചെലുത്തുന്നതായി ജീവനക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശമ്പള വിഹിതം എടുക്കരുതെന്ന് എഴുതി കൊടുക്കുന്നവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും പലരും ആശങ്കപ്പെടുന്നുണ്ട്.
ൈപ്രംമിനിസ്റ്റേർസ് സിറ്റസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ (പി.എം കെയേർസ്) എന്ന പേരിലുള്ള പ്രത്യേക ദുരിതാശ്വാസ ഫണ്ട് പ്രധാനമന്ത്രിയുടെ കീഴിലുള്ള ട്രസ്റ്റാണ് കൈകാര്യം ചെയ്യുക. ഇൗ ട്രസ്റ്റിലേക്കുള്ള അംഗങ്ങളെ പ്രധാനമന്ത്രി നേരിട്ടാണ് നിയമിക്കുന്നത്. നേരത്തെ നിലവിലുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയെ മറികടന്ന് പ്രത്യേക ഫണ്ട് രൂപീകരിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സി.എ.ജി ഒാഡിറ്റിങ് പോലുള്ളവ ഒഴിവാക്കി സ്വതന്ത്രാധികാരത്തോടെ പണം ചെലവഴിക്കാനാണ് പി.എം കെയേർസ് രൂപീകരിച്ചതെന്നും ഇതിന് പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.
മാർച്ച് 28 നാണ് പി.എം.കെയേർസ് എന്ന പ്രത്യേക ഫണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഒരാഴ്ചക്കകം ഇതിലേക്ക് 6500 കോടിയിലധികമാണ് ഒഴുകിയത്. കോർപറേറ്റുകൾ, സെലിബ്രിറ്റികൾ, വിവിധ സ്ഥാപനങ്ങൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവരെല്ലാം പി.എം. കെയേർസിലേക്ക് സംഭവന നൽകുന്നുണ്ട്. കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഇതിലേക്ക് നൽകാനുള്ള അനുവാദമുണ്ട്. എന്നാൽ, സംസ്ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് നൽകാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.