വോട്ടിങ്​ യന്ത്രത്തെ കുറിച്ചുള്ള പരാതി തെളിയിച്ചില്ലെങ്കിൽ ശിക്ഷ; തെര.കമീഷന്​ സുപ്രീംകോടതി​ നോട്ടീസ്​

ന്യൂഡൽഹി: വോട്ടിങ്​ യന്ത്രത്തെ കുറിച്ചുള്ള പരാതി തെളിയിച്ചില്ലെങ്കിൽ സമ്മതിദായകന്​ ശിക്ഷ നൽകുന്ന വകുപ്പി നെതിരെ സുപ്രീംകോടതിയിൽ ഹരജി. ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ കോടതി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ നോട്ടീസയച് ചു. സുനിൽ അഹയ്യ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിച്ച്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, ജസ്​റ്റിസുമാരാ​യ ദീപക്​ ഗുപ്​ത, സഞ്​ജീവ്​ ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ നോട്ടീസയച്ചത്​.

ഒരു സ്ഥാനാർഥിക്ക്​ വോട്ട്​ ചെയ്യുകയും അത്​ മറ്റൊരാൾക്ക്​ പോവുകയും ചെയ്​തുവെന്ന പരാതി ഉന്നയിച്ചയാൾ അത്​ തെളിയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ്​ ചട്ടത്തിലെ 49ാം വകുപ്പ്​ പ്രകാരം കുറ്റകരമാണ്​. ക്രിമിനൽ നിയമം 177ാം വകുപ്പ്​​ പ്രകാരം ഇതിൽ പൊലീസിന്​ കേസെടുക്കാം​. ആറ്​ മാസം തടവോ 1,000 രൂപ പിഴയോയാണ്​ കുറ്റത്തിന്​ നിയമപ്രകാരം ശിക്ഷയായി ലഭിക്കുക.

വോ​ട്ടെടുപ്പിൽ പിശകുകളുണ്ടായാൽ അത്​ ​ചൂണ്ടിക്കാണിക്കുന്നതിൽ നിന്ന്​ നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്നാണ്​ ഹരജിയിൽ ആരോപിക്കുന്നത്​. മൂന്നാംഘട്ട വോ​ട്ടെടുപ്പിൽ, താൻ വോട്ട്​ ചെയ്​ത സ്ഥാനാർഥിയുടെ വിവരങ്ങളല്ല വിവിപാറ്റിൽ തെളിഞ്ഞതെന്ന പരാതി ഉന്നയിച്ച തിരുവനന്തപുരം സ്വദേശിയായ എബിനെതിരെ അത്​ തെളിയിക്കാൻ സാധിക്കാത്തതിൻെറ പേരിൽ ​കേസെടുത്തിരുന്നു.

രാജ്യത്തിൻെറ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇത​ിൻെറ പശ്​ചാത്തലത്തിൽ കൂടിയാണ്​ ഹരജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്​.


Tags:    
News Summary - Plea Seeking Decriminalization Of Questioning Of EVM/VVPAT-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.