‘പൗരത്വ’ ഹരജികൾ 18ന്​ പരിഗണിച്ചേക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ​ഹരജികൾ ബുധനാഴ്​ച സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് സൂചന. അതിനിടെ തൃശൂരിൽനിന്നുള്ള കോൺഗ്രസ്​ എം.പി ടി.എൻ. പ്രതാപനും മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ നേതാവ്​ അസദുദ്ദീൻ ഉവൈസിയും യുനൈറ്റഡ്​ എഗൻസ്​റ്റ്​ ഹെയ്​റ്റും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരജി ഫയൽ ചെയ്​തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ നിരസിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്​ നേതാവും എം.പിയുമായ മഹുവ മൊയ്​ത്ര സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന്​ അഭിഭാഷകൻ വെള്ളിയാഴ്​ച ആവശ്യപ്പെട്ടപ്പോഴാണ്​ ചീഫ്​ ജസ്​റ്റിസ്​ തിരസ്​കരിച്ചത്​. എന്നാൽ, 18ന്​ ഹരജികൾ പരിഗണിക്കുമെന്നാണ്​ സുപ്രീംകോടതിയിൽനിന്ന്​ ലഭിക്കുന്ന സൂചന.

കോൺഗ്രസിനു വേണ്ടി ജയ്​റാം രമേശ്​ ഹരജി സമർപ്പിച്ചതിന്​ പുറമെയാണ്​ ടി.എൻ. പ്രതാപൻ എം.പി ഹരജി സമർപ്പിച്ചത്​. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ്​ ദേബബ്രത സൈക്യയും കോൺഗ്രസ്​ എം.പിമാരായ അബ്​ദുൽ ഖാലിഖും രൂപജ്യോതി കുർമിയും ​ചേർന്ന്​ സമർപ്പിച്ച മറ്റൊരു ഹരജിയുമുണ്ട്​.

മുസ്​ലിംലീഗി​​െൻറ നാല്​ എം.പിമാർ, ഓൾ അസം സ്​റ്റുഡൻറ്​സ്​ യൂനിയൻ, പ്രമുഖ മാധ്യമ പ്രവർത്തകൻ സിയാഉസ്സലാം, അഭിഭാഷകൻ ഇഹ്​തിശാം ഹാഷ്​മി, നിയമ വിദ്യാർഥികളായ മുനീബ്​ അഹ്​മദ്​ ഖാൻ, അപൂർവ ജെയിൻ, അദീൽ താലിബ്​, ജൻ അധികാർ പാർട്ടി ജനറൽ സെക്രട്ടറി ഫൈസ്​ അഹ്​മദ്​, ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ദേബ്​ മുഖർജി, മുൻ ​െഎ.എ.എസ്​ ഒാഫിസർമാരായ സോമസ​ുന്ദർ ബുറ, അമിതാഭ്​ പാണ്ഡെ, ​ റിഹായ്​ മഞ്ച്​, സിറ്റിസൺ എഗൻസ്​റ്റ്​ ഹെയ്​റ്റ്​ എന്നിവർ സമർപ്പിച്ച ഹരജികളാണ്​ സുപ്രീംകോടതിയിൽ എത്തിയത്​

Tags:    
News Summary - plea on cab may consider on 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.