ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ ! കണക്കിന് പിന്നാലെ പോകരുതെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ ആൽബർട്ട് ഐൻസ്റ്റീന് കണക്ക് ഒരുതരത്തിലും പ്രയോജനപ്പെട്ടിട്ടില ്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ജി.ഡി.പി സംബന്ധിച്ച് ടി.വിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും ഗ ോയൽ പ്രസ്താവിച്ചു. ഇതിന് പിന്നാലെ മന്ത്രിയുടെ പ്രസ്താവനയിലെ മണ്ടത്തരം ചൂണ്ടിക്കാണിച്ച് നിരവധിപേർ രംഗത്തെത്തി.

ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് െഎസക് ന്യൂട്ടനാണ്. ആപ്പിൾ തലയിൽ വീണപ്പോളാണ് ന്യൂട്ടൻ ഗുരുത്വാകർഷണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതാണ് ആൽബർട്ട് ഐൻസ്റ്റീൻ കണ്ടുപിടിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടത്.

ജി.ഡി.പി ഇടിവ് സംബന്ധിച്ച് വിശദീകരിക്കുമ്പോഴാണ് മന്ത്രി പരാമർശം നടത്തിയത്. 'അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ, 12 ശതമാനം വളർച്ച, നിലവിലെ ആറ് ശതമാനം വളർച്ച തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനം പോകരുത്. സമവാക്യങ്ങൾക്ക് പിന്നാലെ മാത്രം പോവുകയാണെങ്കിൽ ലോകത്ത് ഒരു നേട്ടവുമുണ്ടാകില്ല' - പിയൂഷ് ഗോയൽ പറഞ്ഞു.

ഗോയലിന്‍റെ പ്രസ്താവനയെ കളിയാക്കി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനയും വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്നു. ആളുകൾ ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്നതാണ് കാർ വിൽപനയിലെ മാന്ദ്യത്തിന് കാരണമെന്നാണ് ധനമന്ത്രി പറഞ്ഞത്.

Tags:    
News Summary - Piyush Goyal Clarifies As Einstein Discovered Gravity Remark Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.