വിമാനത്തിനകത്ത്​ ബോർഡിങ്​ പാസ്​ പോലുമില്ലാതെ രണ്ട്​ അതിഥികൾ; അമ്പരന്ന്​ യാത്രക്കാർ

ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്ന് ജയ്പൂരിലേക്ക് പറക്കേണ്ട ഗോ എയർ വിമാനത്തിൽ അപ്രതീക്ഷിതമായി ബോർഡിങ്​ പാസ്​ പോ ലുമില്ലാതെ ​പ്രവേശിച്ച രണ്ട്​​ അതിഥികളെ കണ്ട്​ യാത്രക്കാർ ആദ്യം ഞെട്ടി. ഞെട്ടൽ പിന്നീട്​ പൊട്ടിച്ചിരിയായി മ ാറി. പിന്നെ യാത്രക്കാരിൽ ചിലർ മൊബൈൽ ഫോൺ കാമറ ഒാണാക്കി അതിഥികളെ പകർത്താനുള്ള തിരക്കിലായി.

രണ്ട്​ പ്രാവുകളായിരുന്നു അവിചാരിതമായി വിമാനത്തിനകത്ത്​ കയറിയ അതിഥികൾ. തലക്കു മുകളിലൂടെ പാറിപ്പറന്ന പ്രാവുകളെ കണ്ട്​ യാത്രക്കാർ ആദ്യമൊന്നമ്പരന്നു. പിന്നെ കൂട്ടച്ചിരിയായി. ചിലർ അവയെ പിടിക്കാൻ ശ്രമിച്ചു.

ഇതേതുടർന്ന്​ വിമാനം പുറപ്പെടാൻ ഏകദേശം 30 മിനിറ്റോളം വൈകി. ഗോ എയർ ജി 8702 വിമാനത്തിൽ വെള്ളിയാഴ്ചയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്​. വിമാനം പുറപ്പെടാൻ തയാറെടുക്കുമ്പോഴായിരുന്നു പ്രാവുകളെ വിമാനത്തിനകത്ത്​ കണ്ടത്. പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രാവുകൾ യാത്രക്കാരെ കബളിപ്പിച്ച്​ വിമാനത്തിനകത്ത്​ സ്വതന്ത്രമായി പാറിപ്പറന്നു​ കളിച്ചു.

ഒടുവിൽ വിമാനത്തിൻെറ വാതിലുകളിലൊന്ന്​ തുറന്ന്​ അവയെ പുറത്താക്കുകയായിരുന്നു. 6.15ന്​ ജയ്​പൂരിലെത്തേണ്ട വിമാനം 6.45നാണ്​ എത്തിയത്​. യാത്രക്കാർക്ക്​ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഗോ എയർ ക്ഷമ ചോദിച്ചു. ഇത്തരം ശല്യങ്ങൾ ഒഴിവാക്കണമെന്ന്​ വിമാനത്താവള അധികൃതരോട്​ ഗോ എയർ അഭ്യർത്ഥിച്ചു.

Tags:    
News Summary - Pigeons Fly Inside Go Air Plane, Passengers Try To Catch Them -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.