ചെന്നൈ: കേരളമുൾപ്പടെ എട്ട് സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകൾ ഞായറാഴ്ചകളിൽ അടച്ചിടാൻ തീരുമാനം. മെയ് 14 മുതൽ പുതിയ രീതി നടപ്പിലാക്കാനാണ് പെട്രോൾ പമ്പ് ഉടമകളുടെ സംഘടനയുടെ തീരുമാനം. കേരളം, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളാണ് ഇനി മുതൽ ഞായറാഴ്ച പ്രവർത്തിക്കാതിരിക്കുക.
വർഷങ്ങൾക്ക് മുമ്പ് തന്നെ പെട്രോൾ പമ്പുകൾ ഞായാറാഴ്ച അടച്ചിടുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയെങ്കിലും എണ്ണ കമ്പനികളുടെ അഭ്യർഥന മാനിച്ച് തീരുമാനം എടുത്തിരുന്നില്ലെന്ന് കൺസോഷ്യം ഒാഫ് പെട്രോളിയം ഡീലേഴ്സ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുരേഷ് കുമാർ അറിയിച്ചു. തീരുമാനം മൂലം 150 കോടിയുടെ നഷ്ടം തമിഴ്നാട്ടിൽ മാത്രം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മറ്റ് ദിവസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ പെട്രോൾ പമ്പുകളിലെ വിൽപ്പന ഞായറാഴ്ചകളിൽ 40 ശതമാനം കുറവാണെന്നും സുരേഷ് കുമാർ അറിയിച്ചു.
ഞായാറാഴ്ച ദിവസങ്ങളിൽ അടിയന്തര ഘട്ടത്തിൽ ഇന്ധനം നൽകുന്നതിനായി ഒരാളെ പമ്പുകളിൽ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.