തിരക്കേറിയ ഇടങ്ങളിൽ ആരെയും കോവിഡ്​ ടെസ്റ്റ്​ ചെയ്യും; വിസമ്മതിച്ചാൽ കേസെടുക്കുമെന്ന്​ മുംബൈ കോർപറേഷൻ

മുംബൈ: കോവിഡ്​ വ്യാപനം വീണ്ടും അധികരിച്ച സാഹചര്യത്തിൽ ശക്​തമായ നടപടിയുമായി മുംബൈ നഗരം. നഗരത്തിലെ തിരക്ക്​ കൂടിയ ഇടങ്ങളിൽ നിന്ന്​ പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത്​ കോവിഡ്​ ടെസ്റ്റ്​ നടത്താനാണ്​ മുംബൈ കോർപ്പറേഷൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്​.

മാളുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ഗല്ലികൾ, മാർക്കറ്റുകൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി ആളുകൾ​ കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൗരന്മാരുടെ സമ്മതമില്ലാതെ ദ്രുത ആന്‍റിജൻ പരിശോധന നടത്തും. ആരെങ്കിലും ടെസ്റ്റിന്​ വിസമ്മതിക്കുകയാണെങ്കിൽ, അവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബി.എം.സി മുന്നറിയിപ്പ്​ നൽകുന്നു.

Tags:    
News Summary - People to be tested for COVID randomly at crowded places without consent in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.