രാജസ്ഥാനില്‍ ഗായകന്‍റെ കൊലപാതകം; തിരിച്ചുവരാൻ ഭയന്ന് മുസ്ലിംകൾ 

ജയ്​പുർ: രാജസ്ഥാനിൽ മുസ്ലിം നാടോടി ഗായകനെ മർദിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് നാടുവിട്ട 200 പേർ മടങ്ങിവരാൻ ഭയക്കുന്നുവെന്ന് റിപ്പോർട്ട്. തിരിച്ചെത്തിയാൽ വീണ്ടും അക്രമമുണ്ടാകുമെന്ന് ഭയന്നാണ് നാടുവിട്ട മുസ്ലിം കുടുംബങ്ങൾ മടങ്ങി വരാത്തതെന്നും പൊലീസ് അറിയിച്ചു. 

സെപ്റ്റംബർ 27ന് ജയ്​സൽമീറിലെ ലംഗ മങ്കനിയാർ സമുദായത്തിൽ പെട്ട അഹമദ്​ ഖാൻ കൊല്ലപ്പെട്ടത്. ആരാധനാലയങ്ങളില്‍ ഹിന്ദു കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും സ്ഥിരമായി പാടിയിരുന്ന ആളായിരുന്നു ഖാന്‍. ഹൈന്ദവ ഭക്തിഗീതം ആലപിക്കുന്നതിനിടെ തെറ്റു വരുത്തിയെന്നാരോപിച്ചുള്ള തർക്കമാണ്​ കൊലയിൽ കലാശിച്ചത്​. സംഭവത്തിൽ രമേഷ് സുത്താര്‍ എന്ന ഹിന്ദു പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

അക്രമം വ്യാപിക്കാതിരിക്കാൻ പ്രദേശത്ത്​ അർധസൈനികവിഭാവത്തെ വിന്യസിച്ചിട്ടുണ്ട്.തങ്ങളുടെ ജീവന്​ ഭീഷണിയുണ്ടെന്നും ഗ്രാമത്തിലേക്ക്​ തിരിച്ചു പോകില്ലെന്നും അഹമദി​​െൻറ സഹോദരൻ ചുഗ ഖാൻ പറഞ്ഞു

Tags:    
News Summary - People Flee Rajasthan Village After Singer Killed in Argument with Priest-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.