പേൾ ഹാർബർ വെടിവെപ്പ്: ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും സുരക്ഷിതർ

ന്യൂഡൽഹി: അമേരിക്കയിലെ പേൾ ഹാർബർ നാവികസേനാ കപ്പല്‍ നിര്‍മ്മാണ ശാലയിൽ വെടിവെപ്പ് നടക്കുമ്പോൾ ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൂരിയയും ഉന്നതതല സംഘവുമാണ് ഉണ്ടായിരുന്നത്.

പേൾ ഹാർബറിലെ നാവികസേനാ ആസ്ഥാനത്താണ് ആർ.കെ.എസ് ബദൂരിയയും സംഘവും ഉണ്ടായിരുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്തിന് ഏറെ അകലെയായിരുന്നു ഇന്ത്യൻ സംഘം.

എയർഫോഴ്സ് കമാൻഡ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇന്ത്യൻ സംഘം ഹവായിയിലെത്തിയത്. സേനാ മേധാവിയും സംഘവും സുരക്ഷിതരെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ നാവികൻ നടത്തിയ വെടിവെപ്പിൽ യു.എസ് പ്രതിരോധ വകുപ്പിലെ രണ്ട് സൈനികേതര ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ നാവികൻ സ്വയം ജീവനൊടുക്കി.


Tags:    
News Summary - Pearl Harbor Fire: IAF Chief & his team were present at the time of shooting -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.