ബിഹാറിൽ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു 

പറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമിസംഘം വെടിവെച്ചു. പാറ്റ്നയിലെ കൻകർബാഗിൽ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാരന് വെടിയേറ്റത്. പൊലീസുകാരന്‍റെ നില ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. 

വെടിയേറ്റ ഉടൻ തന്നെ പൊലീസുകാരനെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിനെ തുടർന്ന് കൂടുതൽ സേന സ്ഥലത്തെത്തി അക്രമികൾക്കായി തിരച്ചിൽ നടത്തി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

Tags:    
News Summary - Patna: Policeman shot by criminals -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.