പാസ്‌പോർട്ട് പൗരത്വ രേഖ​യല്ലെങ്കിൽ പിന്നെ ഏത്​? ​ചോദ്യവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് വി​ദേ​ശ യാ​ത്ര​ക​ൾ​ക്കു​ള്ള രേ​ഖ​യാ​ണെ​ന്നും അ​ത് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള​ത​ല്ലെ​ന്നു​മു​ള്ള കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​സ്താ​വ​ന​യി​ൽ വി​വാ​ദം. പാ​സ്‌​പോ​ർ​ട്ട് പൗ​ര​ത്വ​ത്തി​ന് തെ​ളി​വ​ല്ലെ​ങ്കി​ൽ ഏ​ത് രേ​ഖ​യാ​ണ് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന ചോ​ദ്യ​വു​മാ​യി മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ ക​പി​ൽ സി​ബ​ൽ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി മ​ഹു​വ മൊ​യ്ത്ര തു​ട​ങ്ങി​യ നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ഒ​രു രേ​ഖ​യു​ടെ മൂ​ല്യം സ​ർ​ക്കാ​ർ കു​റ​ച്ചു​കാ​ണി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പാ​സ്‌​പോ​ർ​ട്ട് ന​ൽ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ ഈ ​നി​ല​പാ​ട് യു​ക്തി​ര​ഹി​ത​മാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ ആ​രോ​പി​ച്ചു.

‘ഇ​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​ന്റെ ഏ​ക തെ​ളി​വ് ഹി​ന്ദു​വും ഒ​പ്പം ബി.​ജെ.​പി വോ​ട്ട​റും ആ​യി​രി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണെ​ന്ന് തോ​ന്നു​ന്നു. മ​റ്റൊ​ന്നും നി​ല​നി​ൽ​ക്കി​ല്ല’ -മ​ഹു​വ മൊ​യ്ത്ര എ​ക്സി​ൽ കു​റി​ച്ചു. പാ​സ്‌​പോ​ർ​ട്ടും പൗ​ര​ത്വ രേ​ഖ​യ​ല്ലെ​ങ്കി​ൽ പി​ന്നെ ഏ​ത് രേ​ഖ​യാ​ണ് പൗ​ര​ത്വ​ത്തി​ന്റെ തെ​ളി​വ് എ​ന്ന് ക​പി​ൽ സി​ബ​ൽ ചോ​ദി​ച്ചു. ‘ഒ​രു ബി.​എ​ൽ.​ഒ​ക്ക് എ​ന്റെ പൗ​ര​ത്വ​ത്തെ സം​ശ​യി​ക്കാം. എ​ന്റെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കാം. ഫ​ലം ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കു​ന്നു’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​സ്‌​പോ​ർ​ട്ട് നി​യ​മം നി​ല​വി​ൽ വ​ന്ന​തി​ന്റെ ഓ​ർ​മ​ക്ക് ജൂ​ൺ 24ന് ​ആ​ച​രി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ട് സേ​വാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ​യാ​ണ്, വി​ദേ​ശ​ത്താ​യി​രി​ക്കു​മ്പോ​ൾ ഇ​ന്ത്യ​ക്കാ​രു​ടെ ദേ​ശീ​യ​ത സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് പാ​സ്‌​പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ഇ​ത് പു​തി​യൊ​രു ന​യ​വ്യ​തി​യാ​ന​മ​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം.

1967ലെ ​പാ​സ്‌​പോ​ർ​ട്ട് നി​യ​മ​പ്ര​കാ​രം പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ര​ല്ലാ​ത്ത​വ​ർ​ക്കും പാ​സ്‌​പോ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ യാ​ത്രാ രേ​ഖ​ക​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ട്. മു​മ്പ് ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​യു​ടെ മ​ക​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ സം​ഭ​വം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു​മാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - If passport is not a document of citizenship, then which one? Opposition with question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.