എഫ്.സി.ആർ.എ ചട്ട ഭേദഗതി എൻ.ജി.ഒകളെ ശ്വാസം മുട്ടിക്കും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​താ​യി വി​ജ്ഞാ​പ​നം ചെ​യ്ത വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ട ഭേ​ദ​ഗ​തി​ക​ൾ (എ​ഫ്.​സി.​ആ​ർ.​എ) രാ​ജ്യ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച ബി​ല്ലാ​ണ് ച​ട്ട ഭേ​ദ​ഗ​തി​ലൂ​ടെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്.

കേ​വ​ലം സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന​പ്പു​റം സം​ഘ​ട​ന​ക​ളു​ടെ ആ​ശ​യ​പ്ര​ക​ട​ന​ങ്ങ​ളെ​യും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും സ​ന്ന​ദ്ധ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ ഈ ​ച​ട്ട​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളും പ്ര​തി​പ​ക്ഷ എം.​പി​മാ​രും ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന എ​ൻ.​ജി.​ഒ​ക​ൾ അ​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന പു​തി​യ വ്യ​വ​സ്ഥ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്ന് ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കൃ​ത്യ​മാ​യി ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നി​രി​ക്കെ, സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ടു​ക​ളെ​യും വീ​ക്ഷ​ണ​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കാ​ൻ മു​തി​രു​ന്ന​ത് ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ത​ക​ർ​ക്കും. സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നു​ള്ള പ​രോ​ക്ഷ​മാ​യ ഭീ​ഷ​ണി​യാ​ണി​തെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി. വ്യ​വ​സാ​യം, ഖ​ന​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ച​ട്ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​മ്പോ​ൾ മാ​നു​ഷി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് സ​ഭ വ്യ​ക്ത​മാ​ക്കി.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്രം മാ​റ്റി​വെ​ച്ച ഭേ​ദ​ഗ​തി​ക​ളാ​ണ് ഇ​പ്പോ​ൾ ച​ട്ട​ങ്ങ​ളി​ലൂ​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും സ്വ​ത​ന്ത്ര എ​ൻ.​ജി.​ക​ളെ സ​ർ​ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​യ​ച​കി​ത​മാ​യ പ്ര​തി​ധ്വ​നി​ക​ളാ​ക്കി മാ​റ്റാ​നാ​ണ് ഈ ​ച​ട്ട​ങ്ങ​ളെ​ന്ന് കോ​ൺ​ഗ്ര​സ് എം.​പി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ‘മ​ത​പ​രി​വ​ർ​ത്ത​നം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട്’ എ​ന്ന പ്ര​യോ​ഗം ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ളി​ലോ എ​ഫ്.​സി.​ആ​ർ.​എ നി​യ​മ​ത്തി​ലോ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​രം നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യാ​നും ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും വ​ഴി​തു​റ​ക്കു​മെ​ന്നും ഇ​ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഭ​യ​ത്തി​ന്റെ നി​ഴ​ലി​ലാ​ക്കു​മെ​ന്നും സി.​പി.​എം എം.​പി ജോ​ൺ ബ്രി​ട്ടാ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര ന​ട​പ​ടി​ക്കെ​തി​രെ ഡി.​എം.​കെ എം.​പി പി. ​വി​ൽ​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജോ​യ​ന്റ് ആ​ക്ഷ​ൻ ഫോ​റം ഒ​ഫ് മൈ​നോ​റി​റ്റീ​സ് ജൂ​ൺ 28 ന് ​പ്രാ​ർ​ഥ​നാ ദി​ന​മാ​യും ജൂ​ലൈ മൂ​ന്നി​ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ ദി​ന​മാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - FCRA Act Amendment Will Stifle NGOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.