പാസ്പോർട്ട് അപേക്ഷയുടെ ഫീസ് കുറച്ചു

ന്യൂഡൽഹി: എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നൽകുന്ന പാസ്പോർട്ടുകളിൽ ഹിന്ദി, ഇംഗ്ളിഷ് എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു. പാസ്പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷ് മാത്രമാണ്.

1967ൽ നിലവിൽ വന്ന പാസ്പോർട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയും.

പാസ്പോർട്ട് ലഭ്യത സുഗമമാക്കുന്നതിന്‍റെ ഭാഗമായി നേരത്തേ വയസ് തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിബന്ധന എടുത്തു കളഞ്ഞിരുന്നു. വേർപിരിഞ്ഞ ദമ്പതികളുടെ മുൻഭർത്താവിന്‍റെയോ മുൻഭാര്യയുടേയോ പേര് വേണമെന്ന നിബന്ധനയും വേണ്ടെന്ന് വെച്ചു. സാധുക്കളുടേയും സന്യാസിമാരുടേയും അച്ഛനമ്മമാരുടെ പേരുകൾക്ക് പകരം അവരുടെ ആത്മീയ ഗുരുവിന്‍റെ പേര് പാസ്പോർട്ടിൽ ചേർക്കാമെന്ന നിയമവും നിലവിൽ വന്നു.

Tags:    
News Summary - Passport application fees reduced for those under 8 years and over 60 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.