പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കും

ന്യൂഡൽഹി: പാർലമെന്റംഗങ്ങളുടെ അടിസ്ഥാന ശന്പളത്തിൽ നൂറു ശതമാനം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. ഇതോടെ പ്രതിമാസം 50,000 രൂപയെന്നത് ഇനി മുതല്‍ ഒരു ലക്ഷം രൂപയായി ഉയരും. നിലവിൽ മണ്ഡല അലവൻസ് 45,000 രൂപയാണ് ഇത് 90,000 രൂപയാവും. മറ്റ് അലവൻസുകൾ കൂടി ചേരുമ്പോൾ ആകെ 2.5 ലക്ഷമായിരിക്കും പാർലമെന്‍റംഗങ്ങളുടെ ശമ്പളം.

ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത സമിതിയാണ് പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പള, ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ വെച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിപാര്‍ശ പഠിക്കാന്‍ മറ്റൊരു കമ്മീഷനെ നിയോഗിച്ചു. തുടര്‍ന്നാണ് എംപിമാരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്.  ഇതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയില്‍ നിന്നു അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്താനും ഗവര്‍ണര്‍മാരുടെ പ്രതിമാസ വേതനം 1.10 ലക്ഷം രൂപയില്‍ നിന്നു രണ്ടര ലക്ഷമായി ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Tags:    
News Summary - Parliamentarians to get 100% salary hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.