വനിതാ സംവണ ബി​ല്ലു​ക​ൾ ലോ​ക്സ​ഭ​യി​ൽ; ഇ​ന്ന് വോ​ട്ടെ​ടു​പ്പ്, ബില്ലിന്മേല്‍ പുലര്‍ച്ചെ ഒരു മണി വരെ ചര്‍ച്ച

ന്യൂഡല്‍ഹി : വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. 12 മണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ വേണം. എന്നാല്‍ ഭരണകക്ഷിയായ എന്‍.ഡി.എക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്രസര്‍ക്കാരിന് വേണ്ടി വരും.

ബില്ലിന്മേല്‍ പുലര്‍ച്ചെ ഒരു മണി വരെ ലോക്‌സഭയില്‍ ചര്‍ച്ച നടന്നു. വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി കൂട്ടിക്കെട്ടുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷം. വളഞ്ഞ വഴിയിലൂടെ രാജ്യത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്നതെന്നാണ് ​പ്രതിപക്ഷം കുറപ്പെടുത്തുന്നത്.

അവതരിപ്പിച്ചു; തിരിച്ചടിച്ചു

ന്യൂ​ഡ​ൽ​ഹി: 2011ലെ ​സെ​ൻ​സ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​മൊ​ട്ടാ​കെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി 50 ശ​ത​മാ​നം സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച ശേ​ഷം ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് ബി​ല്ലു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഒ​രു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ഉ​ള്ള​തി​നാ​ൽ മൂ​ന്നി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മു​ണ്ടാ​യി​രി​ക്കേ ഹാ​ജ​രാ​യ 436 അം​ഗ​ങ്ങ​ളി​ൽ 251 പേ​ർ മാ​ത്രം അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്ത​ത് മൂ​ന്ന് ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​റി​ന് തി​രി​ച്ച​ടി​യാ​യി.

ഇതിനിടെ, ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കാ​നു​ള്ള വോ​ട്ടു​ക​ൾ സ​ർ​ക്കാ​റി​ന്റെ പ​ക്ക​ലി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ 2011ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​തി​ന് പ​ക​രം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന ന​ൽ​കാ​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മു​ന്നോ​ട്ടു​വെ​ച്ച​തും പ്ര​തി​പ​ക്ഷം ത​ള്ളി.

1971ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ നി​ശ്ച​യി​ച്ച നി​ല​വി​ലു​ള്ള 543 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 33 ശ​ത​മാ​നം വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ന​ൽ​കു​ക​യാ​ണ് ​വേ​ണ്ട​തെ​ന്നും നി​ല​വി​ലു​ള്ള ഘ​ട​ന​യി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും എ.​​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി വേ​ണു​ഗോ​പാ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി തു​ട​ങ്ങി​യ​വ​ർ വ്യ​ക്ത​മാ​ക്കി. ​ അതേസമയം, ജാ​തി ​സെ​ൻ​സ​സ് പൂ​ർ​ത്തി​യാ​ക്കി വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ളി​ൽ മു​സ്‍ലിം വ​നി​ത​ക​ൾ​ക്കും പി​ന്നാ​ക്ക വ​നി​ത​ക​ൾ​ക്കും സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെ​ന്നും ബി​ല്ലി​നെ എ​തി​ർ​ക്കു​മെ​ന്നും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ അ​ഖി​ലേ​ഷ് യാ​ദ​വും ധ​ർ​മേ​ന്ദ്ര യാ​ദ​വും വ്യ​ക്ത​മാ​ക്കി. ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണ​ത്തെ ത​ന്നെ ച​ട്ട​ങ്ങ​ളു​ദ്ധ​രി​ച്ച് ​പ്രതിപക്ഷാംഗങ്ങൾ എ​തി​ർ​ത്തു​വെ​ങ്കി​ലും കീ​ഴ​്വ​ഴ​ക്ക​ങ്ങ​ൾ പ്ര​കാ​രം അ​വ​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വാ​ദി​ച്ചു.

ഈ ​വാ​ദം സ്പീ​ക്ക​ർ ഓം ​ബി​ർ​ള അം​ഗീ​ക​രി​ച്ച​തോ​ടെ, ബി​ൽ അ​വ​ത​ര​ണ​ത്തി​ന് സ​ഭ​യു​ടെ അ​നു​മ​തി​ക്കാ​യി വോ​ട്ടെ​​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യാ​ണ് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മ​റ്റു പ്ര​തി​പ​ക്ഷ എം.​പി​മാ​രും ഇ​തേ ആ​വ​​ശ്യ​മു​ന്ന​യി​ച്ച​തോ​ടെ വോ​ട്ടി​നി​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​വും സോ​ണി​യാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള വാ​ദ പ്ര​തി​വാ​ദ​ത്തി​ന് സ​ഭ സാ​ക്ഷ്യം വ​ഹി​ച്ചു.

വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള മൂ​ന്ന് ബി​ല്ലു​ക​ളി​ലൂ​ടെ തെ​ക്കും വ​ട​ക്കു​മു​ള്ള​തോ ചെ​റു​തും വ​ലു​തു​മാ​യ​തോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു വി​വേ​ച​ന​വും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ടും അ​ന്യാ​യം കാ​ണി​ച്ചി​ട്ടി​​ല്ലെ​ന്നും ബി​ല്ലു​ക​ളെ പി​ന്തു​ണ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​തെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - Parliament special session highlights Women's Reservation Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.