നീറ്റ് ചോർച്ച: എൻ.ടി.എ ഉദ്യോഗസ്ഥരോട് രോഷം പ്രകടിപ്പിച്ച് പാർലമെന്ററി സമിതി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ് പാ​ർ​ല​മെ​ന്റ​റി സ​മി​തി.

വ്യാ​ഴാ​ഴ്ച ന​ട​ന്ന വി​ദ്യാ​ഭ്യാ​സം, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ, കാ​യി​കം എ​ന്നി​വ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്റ​റി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി വി​നീ​ത് ജോ​ഷി, എ​ൻ.​ടി.​എ ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് കു​മാ​ർ ജോ​ഷി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഭി​ഷേ​ക് സി​ങ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​പ്പി​ച്ചാ​ണ് എം.​പി​മാ​ർ രോ​ഷം അ​റി​യി​ച്ച​ത്.

എ​ങ്ങ​നെ​യാ​ണ് നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്ന എം.​പി​മാ​രു​ടെ ചോ​ദ്യ​ത്തി​ന്, ത​ങ്ങ​ളു​ടെ സി​സ്റ്റ​ത്തി​ലൂ​ടെ​യ​ല്ല ചോ​ർ​ച്ച ഉ​ണ്ടാ​യ​തെ​ന്ന് എ​ൻ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​റു​പ​ടി ന​ൽ​കി.

പി​ന്നെ എ​ങ്ങ​നെ​യാ​ണ് പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്നും പ​രീ​ക്ഷ റ​ദ്ദാ​ക്കി പു​നഃ​പ​രീ​ക്ഷ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം എ​ങ്ങ​നെ ഉ​ണ്ടാ​യെ​ന്നും എം.​പി​മാ​ർ തി​രി​ച്ചു​ചോ​ദി​ച്ചു. കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന എ​ൻ.​ടി.​എ ഡ​യ​റ​ക്ട​ർ, സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മി​തി​ക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സ​മി​തി​യി​ലെ പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ ഇ​തി​നെ എ​തി​ർ​ത്തു.

എ​ൻ.​ടി.​എ​യു​ടെ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള രാ​ധാ​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ടി​ലെ ഹ്ര​സ്വ​കാ​ല നി​ർ​ദേ​ശ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും ഇ​തി​ന​കം ന​ട​പ്പാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മി​തി​യെ അ​റി​യി​ച്ചു. ഭാ​വി​യി​ൽ സു​ര​ക്ഷി​ത​മാ​യ പ​രീ​ക്ഷാ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​നം ന​ട​ക്കു​ക​യാ​ണ്. 

Tags:    
News Summary - Parliament Panel Raps NTA Over NEET Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.