ന്യൂഡൽഹി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം പാർലമെന്റ് അംഗീകരിച്ചു. ആഗസ്റ്റ് 13 വരെയായിരുന്നു നിലവിലെ കാലാവധി. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിലും കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയ പ്രമേയം രാജ്യസഭ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധങ്ങൾക്കിടയിൽ, പ്രമേയം പാസാക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.