മൊഴി മാറ്റാൻ പണം കൈപ്പറ്റിയ രക്ഷിതാക്കൾക്കെതിരെ ബലാൽസംഗത്തിനിരിയായ പെൺകുട്ടി

ന്യൂഡല്‍ഹി: പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുമ്പോൾ മാതാപിതാക്കൾക്ക് എതിരെ പരാതിയുമായി ഒരു പെൺകുട്ടി. കൂട്ട ബലാത്സംഗത്തിനിരയായ തന്‍റെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികളിൽ നിന്ന് മാതാപിതാക്കൾ പണം കൈപ്പറ്റിയെന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. മൊഴി മാറ്റിക്കുന്നതിന് മുന്‍കൂറായി നല്‍കിയ അഞ്ച് ലക്ഷം രൂപയുമായാണ് 15-കാരിപോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും മാതാവ് അറസ്റ്റിലാവുകയും ചെയ്തു.

ഏപ്രില്‍ 10-നാണ് പെണ്‍കുട്ടി അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള പ്രേംനഗര്‍ പോലീസ് പോസ്റ്റില്‍ പേപ്പറില്‍ പൊതിഞ്ഞ് പണവുമായി എത്തിയത്. സുനിൽ ഷാഹി, ചന്ദ്രഭൂഷൺ എന്നീ രണ്ടുപേർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുമായി പ്രതികൾ കരാറുറപ്പിച്ചത്.

20 ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാർ. മുൻകൂറായി അഞ്ച് ലക്ഷം രൂപയാണ് ഇവർ നൽകിയത്. ഈ തുകയുമായാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. മൊഴി മാറ്റിപ്പറയാൻ മാതാപിതാക്കൾ നിർബന്ധിച്ചതായി പരാതിയിൽ പറയുന്നു. മൊഴിമാറ്റിയില്ലെങ്കിൽ വീണ്ടും ബലാൽസംഗം ചെയ്യുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.

Tags:    
News Summary - Parents 'Strike' Rs 20 Lakh-Deal With Gangrape Accused To Suppress Teen Daughter's Chargess-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.