കോവിഡ്​ മാനദണ്ഡ ലംഘനം; പപ്പു യാദവ്​ അറസ്റ്റിൽ

പട്​ന: ബിഹാറിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ ജൻ അധികാർ പാർട്ടി നേതാവ്​ പപ്പു യാദവ്​ അറസ്റ്റിൽ. പൊലീസിന്‍റെ അനുമതിയില്ലാതെ വാഹനവുമായി റോന്ത്​ ചുറ്റിയതിനാണ്​ നടപടിയെന്ന്​ പൊലീസ്​ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പപ്പു യാദവ്​ ആശുപത്രികളിലും കോവിഡ്​ സെന്‍ററുകളിലും കഴിയുന്നവരെ സഹായിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​തിരുന്നു. അറസ്​റ്റ്​ എന്തിനാണെന്ന്​ അറിയില്ല, പൊലീസിന്​ അതിനെക്കുറിച്ച്​ പറയാൻ കഴിയും എന്നായിരുന്നു പപ്പു യാദവിന്‍റെ പ്രതികരണം.

താൻ ഒന്നരമാസമായി കോവിഡിൽ വലയുന്ന കുടുംബങ്ങളെ സഹായിക്കുകയാണ്​. സർക്കാരിനു​ം ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിനും തന്‍റെ അറസ്റ്റിനെക്കുറിച്ച്​ അറിയാം. അറസ്റ്റ്​​ ലോക്​ഡൗൺ ലംഘനത്തിന്‍റെ പേരിൽ അ​ല്ലെന്നും യാദവ്​ കൂട്ടിച്ചേർത്തു.

അതേസമയം ലോക്​ഡൗൺ ലംഘിച്ച്​ അനുമതിയില്ലാതെ വാഹനവുമായി കറങ്ങിനടന്നതിനാണ്​ പപ്പു യാദവിനെ അറസ്റ്റ്​ ചെയ്​തതെന്ന്​ ​പൊലീസ്​ പ്രതികരിച്ചു.

Tags:    
News Summary - Pappu Yadav arrested for alleged COVID norms violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.