എന്നും പകരക്കാരന്‍: കൂറ് തെളിയിച്ച് വീണ്ടും പടിയിറക്കം

ചെന്നൈ: ഭരണത്തില്‍ അമ്മയുടെ പകരക്കാരനായിരുന്ന ഒ. പന്നീര്‍സെല്‍വം ചിന്നമ്മക്കുവേണ്ടിയും മാറിക്കൊടുത്ത് കൂറ് തെളിയിച്ചു. ജയലളിതയുടെ കാലത്ത് പാവഭരണകൂടം എന്നു വിളിച്ചവര്‍ക്കുള്ള മറുപടികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഒ.പി.എസിന്‍െറ ഭാഗത്തുനിന്നുണ്ടായത്. വിലക്കുകള്‍ മറികടന്ന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തിന്‍െറ ജനപ്രീതി വര്‍ധിച്ചു. ജയലളിതയുടെ മരണത്തത്തെുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചാംതീയതി അര്‍ധരാത്രിയാണ് സ്ഥാനമേറ്റത്. അണ്ണാ ഡി.എം.കെ സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായ ഭരണമാണ് പഴയ ചായക്കടക്കാരന്‍ കാഴ്ചവെച്ചത്.

എല്ലാം തന്നില്‍ കേന്ദ്രീകരിക്കാനാണ് ജയലളിത ആഗ്രഹിച്ചിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി സാധാരണക്കാരായ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ പന്നീര്‍സെല്‍വത്തിന് കഴിഞ്ഞു. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ തന്‍െറ സഹപ്രവര്‍ത്തകരെ അദ്ദേഹം തടഞ്ഞുമില്ല. ശശികല ഉണ്ടായിരുന്നെങ്കിലും പോയസ് ഗാര്‍ഡന്‍െറ നിഴല്‍ഭരണത്തില്‍നിന്ന് മോചനം ലഭിച്ചിരുന്നു.  സംസ്ഥാനത്തെ വരള്‍ച്ച-ദുരിതമേഖലകളില്‍ നേരിട്ടത്തൊനും എല്ലാ ജില്ലകളിലും സഹപ്രവര്‍ത്തകരെ അയച്ച് റിപ്പോര്‍ട്ട് തേടാനും പന്നീര്‍സെല്‍വത്തിന് കഴിഞ്ഞു. വര്‍ദ ചുഴലിക്കാറ്റ്, ജലതര്‍ക്കം,  ചരിത്രത്തില്‍ ഇടംനേടിയ ജെല്ലിക്കെട്ട് സമരം തുടങ്ങിയവയില്‍ അനുകൂല തീരുമാനം വന്നത് ഒ.പി.എസിന്‍െറ തൊപ്പിയിലെ പൊന്‍തൂവലായി. ജയലളിതയുടെ കാലത്ത് പാവമുഖ്യമന്ത്രിയായി പ്രതിപക്ഷവും മാധ്യമങ്ങളും കളിയാക്കിയിരുന്നെങ്കില്‍ അത്തരമൊരു ആരോപണം ഉയര്‍ത്താന്‍പോലും രണ്ടു മാസത്തിനിടെ ആര്‍ക്കും കഴിഞ്ഞില്ല.

രാഷ്ട്രീയത്തിലെ ഈ വിശ്വസ്ത വിധേയന്‍ പല പ്രാവശ്യം തമിഴക മുഖ്യമന്ത്രിയുടെ ബാറ്റണ്‍ വഹിച്ചു. കോടതികളുടെ ഇടപെടലില്‍ ജയലളിതക്ക് അധികാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോഴൊക്കെ ഒ.പി.എസിനെയാണ് കസേര ഏല്‍പിച്ചത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജയലളിത  ഉപയോഗിച്ച കസേരയില്‍പോലും അന്ന് ഇരിക്കാന്‍ തയാറായിരുന്നില്ല.  എവിടെ പോയാലും അമ്മയുടെ ചിത്രം സൂക്ഷിച്ചിരിക്കും. താന്‍സി കേസില്‍പെട്ട് 2001ല്‍ ജയലളിത സ്ഥാനമൊഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിസ്ഥാനം ആദ്യം ഏല്‍പിച്ചത്. 2001 സെപ്റ്റംബര്‍ മുതല്‍  2002 മാര്‍ച്ച് വരെ അന്ന് റിമോട്ട് ഭരണം സ്തുത്യര്‍ഹമായി നിറവേറ്റി. വിചാരണകോടതിയുടെ ശിക്ഷ 2002ല്‍ ഹൈകോടതി റദ്ദാക്കിയതോടെ ജയലളിതക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറി പിന്‍നിരയിലേക്ക് മാറിനിന്നു. 

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി 2014 സെപ്റ്റംബര്‍ 27ന് ജയലളിതയെ ശിക്ഷിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നിയോഗം വീണു. കര്‍ണാടക ഹൈകോടതി കുറ്റമുക്തയാക്കിയതോടെ തിരിച്ചത്തെിയ ജയലളിതക്ക് 2015 മേയ്  22ന് ബാറ്റണ്‍ തിരിച്ചുനല്‍കി. 

Tags:    
News Summary - Panneerselvam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.