ചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീം സിങ്ങിെൻറ വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീയെയും കസ്റ്റഡിയിലെടുത്തു.
ഒരുമാസത്തിലേറെയായി ഒളിവിൽ കഴിയുന്ന ഹണിപ്രീതിനെ പഞ്ചാബിലെ സിരക്പുർ-പട്യാല റോഡിൽനിന്നാണ് ഹരിയാന പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആഗസ്റ്റ് 25ന് സി.ബി.െഎ പ്രത്യേക കോടതി ഗുർമീതിെൻറ ശിക്ഷാവിധി പ്രഖ്യാപിച്ച ഉടൻ പഞ്ച്കുളയിൽ അരങ്ങേറിയ അതിക്രമവുമായി ബന്ധപ്പെട്ടാണ് ഹണിപ്രീതിെൻറ അറസ്റ്റ്. ഇതേ കേസിൽ പൊലീസ് 43 പേരെകൂടി അന്വേഷിക്കുന്നുണ്ട്. അക്രമത്തിൽ 41 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹണിപ്രീതിനെ പഞ്ച്കുളയിൽ എത്തിച്ച് ചോദ്യംചെയ്യുകയാണെന്ന് പൊലീസ് കമീഷണർ എ.സി. ചൗള പറഞ്ഞു. ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹണിപ്രീതിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും അറസറ്റ് വാറൻറും പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.