പാംപോർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

ന്യൂഡൽഹി: ജമ്മുകശ്​മീരിലെ പാംപോറിൽ ഭീകരാക്രമണത്തിൽ മലായാളി സൈനികനും കൊല്ലപ്പെട്ടു.  മട്ടന്നൂർ കൊടോളിപ്രം സ്വദേശി സി രതീഷാണ്( 34 )​ മരിച്ചത്​. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കുമെന്ന്​ ജില്ലാഭരണകൂടത്തിന്​ വിവരം ലഭിച്ചു.  ശനിയാഴ്​ച ഉച്ചയോടെ ​പാംപോറിൽ കരസേന വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ്​ രതീഷ്​ ഉൾപ്പെടെ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടത്​. ബൈക്കുകളിലെത്തി ആക്രമണമഴിച്ചുവിട്ടശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. 

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ കദ്​ലാബാലില്‍ തിരക്കേറിയ റോഡായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിച്ചില്ല. അതിര്‍ത്തിയിലൂടെ നിരവധി ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം.

Tags:    
News Summary - pampore terror attack: malayali soldier killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.