ചാരന്മാര്‍ക്ക് പിസയും ബര്‍ഗറും കോഡ് ഭാഷ

ന്യൂഡല്‍ഹി: ബുധനാഴ്ച അറസ്റ്റിലായ പാകിസ്താന്‍ ചാരന്മാര്‍ പരസ്പരം കൂടിക്കാഴ്ചക്ക്  ഉപയോഗിച്ചത് കോഡ് ഭാഷ. തിരക്കേറിയ സ്ഥലങ്ങളില്‍വെച്ചാണ് ഇവരുടെ കൂടിക്കാഴ്ചയും വിവരകൈമാറ്റങ്ങളും നടന്നത്.

കണ്ടുമുട്ടുന്ന സ്ഥലങ്ങള്‍ ‘തിരിച്ചറിയുന്നതിന് ‘പിസ  കഴിച്ചോ, ബര്‍ഗര്‍  കഴിച്ചോ’ തുടങ്ങിയ കോഡ് ഭാഷകളാണ് ഉപയോഗിച്ചിരുന്നത്.  അന്‍സല്‍ പ്ളാസ, പിത്തംപുര മാള്‍,  പ്രീതി വിഹാര്‍ മാള്‍ എന്നിവിടങ്ങളിലാണ്  ഇങ്ങനെ  കൂടിക്കാഴ്ച നടത്തിയിരുന്നതെന്ന് ചോദ്യംചെയ്യലില്‍ പിടിയിലായവര്‍ വെളിപ്പെടുത്തി. 

രേഖകള്‍ കൈമാറിയതും പണം സ്വീകരിച്ചതുമെല്ലാം മെട്രോ സ്റ്റേഷന്‍പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍വെച്ചാണെന്നും ഐ.എസ്.ഐ ഏജന്‍റായ മഹ്മൂദ് അക്തര്‍ ശുഹൈബ് സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന പ്രത്യേക യു.എസ്.ബിയാണ് ഉപയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരായ ഡി.സി.പി ഭിഷാം സിങ്, എ.സി.പി സഞ്ജയ് ഷെരാവത് എന്നിവര്‍ പറഞ്ഞു.

Tags:    
News Summary - Pakistani spies used 'pizza', 'burger' as code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.