????? ????? ??.??????

പാകിസ്​താൻ ഇ​േപ്പാൾ ടെററിസ്​താൻ -മറുപടിയുമായി ഇന്ത്യ യു.എന്നിൽ

യു.എൻ: പാകിസ്​താൻ ‘ടെററിസ്​താനാ’യെന്ന്​ യു.എൻ പൊതുസഭയിൽ ഇന്ത്യ . പാകിസ്​താ​​െൻറ ആരോപണങ്ങൾക്ക്​ മറുപടി പറയവെയാണ്​ പാകിസ്​താനെ തീ​വ്രവാദങ്ങളു​െട ഇൗറ്റില്ലമെന്ന്​ ഇന്ത്യ വിശേഷിപ്പിച്ചത്​. 

കശ്​മീരിലെ ജനങ്ങളുടെ പോരാട്ടങ്ങൾ ഇന്ത്യ ​ക്രൂരമായി അടിച്ചമർത്തുകയാണെന്നും അതിനാൽ മേഖലക്ക്​ പ്രത്യേക സ്​ഥാനപതി വേണമെന്നും പാക്​ പ്രധാനമന്ത്രി ശാഹിദ്​ അബ്ബാസി ​െഎക്യരാഷ്​ട്ര സഭയു​െട പൊതുസഭയിൽ  ആവശ്യപ്പെട്ടിരുന്നു. അബ്ബാസിക്ക്​ മറുപടി പറയവെയാണ്​  ഇന്ത്യ പാകിസ്​താ​െനതിരെ തിരിച്ചടിച്ചത്​. ഉസാമ ബിൻലാദന്​ അഭയം നൽകിയ രാജ്യം തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങൾ നൽകുന്നത്​ അസാധാരണമായ നടപടിയാണെന്നും  ഇന്ത്യ ആരോപിച്ചു. 

‘കുറഞ്ഞ കാലംകൊണ്ട്​ തന്നെ പാകിസ്​താൻ തീവ്രവാദത്തി​​െൻറ പര്യായമാണെന്ന്​ വ്യക്​തമായതാണ്​. ‘വിശുദ്ധിയുടെ നാട്’​  ശുദ്ധ തീവ്രവാദത്തി​​െൻറ നാടായെന്നും ഇന്ത്യ ആ​േരാപിച്ചു. ആഗോള തീവ്രവാദത്തി​​െൻറ ഉറവിടവും കയറ്റുമതിയും പാകിസ്​താനിൽ നിന്നാണ്​. തീവ്രവാദം അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായമായ പാകിസ്​താൻ ഇന്ന്​ ‘ടെററിസ്​താനാ’യിരിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു. ​െഎക്യരാഷ്​ട്രസഭയി​െല ഇന്ത്യൻ ​െസക്രട്ടറി ഇൗനാം ഗംഭീറാണ്​ രാജ്യത്തെ പ്രതിനിധീകരിച്ച്​ സംസാരിച്ചത്​. 

തീവ്രവാദി നേതാക്കൾക്ക്​ ​ൈസനിക പട്ടണങ്ങളിൽ സംരക്ഷണം നൽകി സുരക്ഷിതമായ സ്വർഗം ഒരുക്കുകയാണ്​ പാകിസ്​താൻ. അവർക്ക്​ രാഷ്​ട്രീയ ജീവിതം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. ഉസാമ ബിൻ ലാദനെ യു.എസ്​ സൈന്യം കൊലപ്പെടുത്തിയത്​ പാകിസ്​താനിലെ പട്ടണമായ അബത്താബാദിലാണെന്നതും തീവ്രവാദികളുടെ മുഖ്യസൂത്രധാരൻ ഹാഫിസ്​ സഇൗദ്​ ഇൗയിടെ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതും ചുണ്ടിക്കാട്ടിയാണ്​ ഇന്ത്യയുടെ വിമർശനം. 

​െഎക്യരാഷ്​ട്രസഭയുടെ പട്ടികയിൽ പെട്ട തീവ്രവാദ സംഘടനയായ ലശ്​കറെ ത്വയിബയുടെ നേതാവ്​ പാകിസ്​താനിൽ രാഷ്​ട്രീയ പാർട്ടിയു​െട നേതാവാണെന്ന്​ ഗംഭീർ പറഞ്ഞു. ജമ്മു കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്​ പാകിസ്​താൻ മനസിലാക്കണം. അതിർത്തി കടന്ന്​ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയാലും കശ്​മീർ ഇന്ത്യയുടെ ഭാഗം തന്നെയായിരിക്കും അവർ വ്യക്​തമാക്കി. 

തീവ്രവാദം പാകിസ്​താനിൽ തഴച്ചുവളരുകയും ഭയപ്പാടില്ലാതെ തീവ്രവാദികൾ പാക്​ തെരുവിലൂടെ അലഞ്ഞു തിരിയു​േമ്പാഴും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച്​ ക്ലാസെടുക്കുകയാണ്​ പാകിസ്​താൻ. പരാജയപ്പെട്ട രാജ്യമെന്ന്​ വിവരിക്കാവുന്ന ഒരു രാജ്യം ജനാധിപത്യ​െത്ത കുറിച്ച്​ ലോകത്തെ പഠിപ്പിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Pakistan Now Become Terrarristan Says India - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.