അമേരിക്ക​ പോലും പൗരോഹിത്യ രാഷ്​ട്രമാണ്​; ഇന്ത്യ യഥാർഥ മതേതര രാജ്യം -രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: എല്ലാ മതങ്ങളെയും തുല്യതയോടെ പരിഗണിക്കുന്നതാണ്​ ഇന്ത്യൻ സംസ്​കാരമെന്ന്​ പ്രതിരോധ മന്ത്രി രാജ്​ നാഥ്​ സിങ്​. പാകിസ്​താനെ പോലെയുള്ള രാജ്യങ്ങൾ ഇന്നും പൗരോഹിത്യ ഭരണത്തിലാണെന്നും ഇന്ത്യയാണ്​ യഥാർഥ മതേതര രാഷ ്​ട്രമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. ഡൽഹിയിലെ എൻ.സി.സി റിപ്പബ്ലിക്​ ഡേ കാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ മതങ്ങൾ തമ്മിൽ ഒരു വിവേചനവുമില്ല. എന്തിനാണ്​ അതിന്​ ശ്രമിക്കുന്നത്​. നമ്മുടെ അയൽരാജ്യം അവർക്കൊരു ഔദ്യോഗിക മതമുണ്ടെന്ന്​ പ്രഖ്യാപിച്ചിരുന്നു. അവർ പിന്തുടരുന്നത്​ പൗരോഹിത്യ ഭരണമാണെന്ന്​ പറയുന്നു. നമുക്ക്​ അങ്ങനെയുള്ള പ്രഖ്യാപനങ്ങൾ നടത്താനാകില്ല -രാജ്​നാഥ്​ സിങ്​ പറഞ്ഞു.

അമേരിക്ക പോലും പൗരോഹിത്യ രാഷ്​ട്രമാണ്​. ഇന്ത്യയിൽ പൗരോഹിത്യഭരണമില്ല. കാരണം നമ്മുടെ രാജ്യത്ത്​ സന്യാസിമാരെയും മുസ്​ലിം ദാർശനികരെയും ഒരേ കുടുംബങ്ങളിൽ കഴിയുന്നവരെ പോലെയാണ്​​ പരിഗണിക്കുന്നത്​. മാത്രമല്ല, ലോകത്ത്​ വസിക്കുന്ന എല്ലാവരെയും ഒരേ കുടുംബത്തിലുള്ളവരാണെന്ന്​ കരുതുകയും ചെയ്യ​ുന്നു -രാജ്​നാഥ്​ കൂട്ടിച്ചേർത്തു.

‘വസുദേവ കുടുംബകം’ എന്ന ആശയത്തിലൂന്നിയാണ്​ രാജ്യം മ​ു​ന്നോട്ട്​ പോകുന്നതെന്നും ഔദ്യോഗിക മതമെന്ന്​ ഒന്നിനെയും വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Pakistan, Even America Theocratic Nations, But India Truly Secular -Rajnath Singh -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.