പാക്​ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; അഞ്ചു പേരെ വധിച്ചു

​ശ്രീനഗർ: വടക്കൻ ജമ്മു-കശ്​മീരിലെ കേരൻ സെക്​ടറിൽ പാക്​ സൈനിക വിഭാഗമായ ബോർഡർ ആക്​ഷൻ ടീം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സേന തകർത്തു. ഇന്ത്യൻ പോസ്​റ്റിനുനേരെയാണ്​ ആക്രമണമുണ്ടായത്​. നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച്​ പാക്​ പൗരൻമാരെ വധിച്ച സൈന്യം ശക്​തമായി തിരിച്ചടിച്ചാണ്​ നീക്കം തകർത്തത്​.

വെടിവെപ്പ്​ തുടരുന്നതിനാൽ മൃതദേഹങ്ങൾ വീണ്ടെടുക്കാനായിട്ടില്ല. നാലോളം പേരുടെ മൃതദേഹം അതിർത്തിയോടുചേർന്ന്​ കണ്ടതായി സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം അടുത്തിടെ കൂടുതൽ ഊർജിതമായതായി ചിനാർ​ കോർപ്​സ്​ കമാൻഡർ ലഫ്​. ജനറൽ കെ.ജെ.എസ്.​ ധില്ലൺ പറഞ്ഞു.
Tags:    
News Summary - Pak Infiltration Blocked In kashmir five Intruders Killed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.