ന്യൂഡല്‍ഹി: ജവാന്മാരുടെ മൃതദേഹം വികൃതമാക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് സൈന്യത്തിെൻറ ആത്മവീര്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആൻറണി. മോദി സര്‍ക്കാറിെൻറ കാലത്ത് ജവാന്മാരുടെ മൃതദേഹം വികൃതമാക്കപ്പെടുന്നത് ഇത് മൂന്നാം തവണയാണെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സര്‍ക്കാറിെൻറ കാലത്ത് എട്ടു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ഇത്തരം സംഭവം ഉണ്ടായത്. ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താെൻറ നടപടി ക്രൂരവും മനുഷ്യത്വരഹിതവും പ്രാകൃതവുമാണ്. സുരക്ഷസംവിധാനത്തിനുമേല് ചോദ്യചിഹ്നം ഉയര്‍ത്തുന്ന സംഭവമാണിത്. അതിര്‍ത്തിയില്‍ അനുയോജ്യമായ സമയത്ത് ഉചിതമായ നടപടി എടുക്കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കണമെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്നും എ.കെ. ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.