ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒക്ടോബറിന് ശേഷം ഇത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 1.19 കോടിയായി ഉയർന്നു.
4,52,647 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 291 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു. 1,61,240 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 30,386 പേർക്ക് രോഗമുക്തിയുണ്ടായി. കഴിഞ്ഞ വർഷം ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ബ്രസീലും യു.എസും കഴിഞ്ഞാൽ ലോകത്ത് കോവിഡ് രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് രോഗികളിൽ ഭൂരിപക്ഷവും. ഏകദേശം 30,000ത്തോളം പേർക്ക് മഹാരാഷ്ട്രയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.