ചണ്ഡീഗഢ്: പഞ്ചാബിലെ ഭൂരിഭാഗം ജയിലുകളിലും 40ശതമാനത്തിലധികം തടവുകാർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി. 11 ജയിലുകളിലായി 6,000 ജയിൽ തടവുകാരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. ബർണാല ജയിലിൽ പരിശോധിച്ച 566 തടവുകാരിൽ 252 പേർ ലഹരി ഉപയോഗിച്ചതായാണ് പരിശോധനഫലം.
എന്നാൽ ചില ജയിലുകളിലെ 40ശതമാനം ആളുകളും ഡി-അഡികക്ഷന് രജിസ്റ്റർ ചെയ്തു എന്നത് സ്ഥിതി രൂക്ഷമാക്കുന്നു. മുമ്പ് മയക്കുമരുന്നുകൾ ഉപയോഗിച്ചാതായി രേഖകളില്ലാത്തവരും ജയിലിലെ ഡി-അഡിക്ഷൻ സെന്‍ററുകളിൽ ചികിത്സക്കായി രജിസ്റ്റർ ചെയാത്തവരും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജയിലുകളിൽ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് ജയിൽ അധികൃതർ മിന്നൽ പരിശോധന നടത്തിയത്.
ജയിലിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനാണ് നടപടിയെന്ന് ജയിൽ മന്ത്രി ഹർജോത് ബെയിൻസ് പറഞ്ഞു. കൂടാതെ ജയിൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ലഹരിക്കടിമയായ തടവുകാർക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയിലിനകത്ത് എളുപ്പത്തിൽ മയക്കുമരുന്ന് ലഭിക്കുന്നു എന്നതിന്‍റെ തെളിവാണ് പരിശോധന ഫലങ്ങളെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ജൂലൈ 15നാണ് നഭ, മാൻസ, ബർണാല, മുക്ത്സർ ജയിലുകളിലും മലർകോട്‌ല, മോഗ, ഫാസിൽക, പാട്ടി സബ് ജയിലുകളിലും നഭയിലും ഹോഷിയാർപൂർ സെൻട്രൽ ജയിലിലും ജയിൽ വകുപ്പ് പരിശോധന നടത്തിയത്. നേരത്തെ റോപ്പർ ജയിലിലും അധികൃതർ സമാന രീതിയിൽ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.